എനിക്ക്​ മുസ്​ലിംകളുടെ വോട്ട്​ വേണ്ട -അസം മുഖ്യമന്ത്രി

ഗുവാഹതി: എനിക്ക്​ മുസ്​ലിംകളുടെ വോട്ട്​ വേണ്ടെന്ന്​ അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ. സംസ്ഥാനത്തെ ജനങ്ങൾ സൗഹാർദത്തോടെയാണ്​ കഴിയുന്നതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ബംഗാൾ വംശജരായ മുസ്​ലിംകളുടെ എണ്ണം ഏറെ വർധിച്ചതാണ്​ അസമിലെ പ്രശ്​നങ്ങളുടെ മൂലകാരണമെന്നും അതിനാലാണ്​ അവർ കൈയേറിയ ഭൂമിയിൽനിന്ന്​ ഒഴിപ്പിക്കേണ്ടിവരുന്നതെന്നും ​അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേ കോൺ​േക്ലവിലാണ്​ മുഖ്യമന്ത്രിയുടെ പ്രതികരണം.

''എന്‍റെ തീരുമാനം ഇതാണ്​. അവർ ഞങ്ങൾക്ക്​ വോട്ട്​ ​ചെയ്യില്ല. അതുകൊണ്ട്​ തന്നെ അവരുടെ ഏരിയയിൽ ഞങ്ങൾ കാമ്പയിൻചെയ്യാറില്ല. പക്ഷേ എല്ലാ വികസനവും അവിടെ എത്തിക്കാറുണ്ട്​. ഇപ്പോൾ ഏഴുലക്ഷം സൗജന്യ വീടുകൾ നൽകിയാൽ അതിൽ 4.5 ലക്ഷവും കൊണ്ടുപോകുന്നത്​ കുടിയേറ്റക്കാരായ മുസ്​ലിംകളാണ്​'' -ബിശ്വ പറഞ്ഞു.

അടുത്തിടെ അസമിലുണ്ടായ ഏറെ വിവാദമായ കുടിയൊഴിപ്പിക്കലിനെയും മുഖ്യമന്ത്രി ന്യായീകരിച്ചു.''വെറുപ്പി​െൻറ രാഷ്​ട്രീയമല്ല അസമിലുള്ളത്​.. 1000 ത്തോളം കുടുംബങ്ങൾ 77,000 ഏക്കർ ഭൂമി കയ്യേറിയിരിക്കുകയാണ്​. ഒരാൾ രണ്ടേക്കറിൽ കൂടുതൽ സ്ഥലം കൈവശം വെക്കരുതെന്നാണ്​ ഞങ്ങളുടെ നയം. കുടിയൊഴിപ്പിക്കൽ ഒരു തുടർ പ്രക്രിയയാണ്​. തദ്ദേശീയരായ അസമികളെയും കുടിയൊഴിപ്പിക്കുന്നുണ്ട്​. ഇതിൽ വർഗീയതയില്ല'' -ബിശ്വ കൂട്ടിച്ചേർത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.