ഫണ്ട് തട്ടാനെന്ന് സംശയം; ഹരിയാനയിലെ സർക്കാർ സ്കൂളുകളിൽ നാലുലക്ഷം വ്യാജ വിദ്യാർഥികളെന്ന് സി.ബി.ഐ

ന്യൂഡൽഹി: ഹരിയാനയിലെ സർക്കാർ സ്കൂളുകളിൽ 22 ലക്ഷം വിദ്യാർഥികൾ പഠിക്കുന്നു​വെന്ന് കണക്കുകൾ കാണിക്കുന്നുവെങ്കിലും യഥാർഥ സംഖ്യ 18 ലക്ഷം മാത്രമാണെന്ന് സി.ബി.ഐ. ഇതു സംബന്ധിച്ച് വെള്ളിയാഴ്ചയാണ് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തത്.

2019 നവംബറിലാണ് പഞ്ചാബ്-ഹരിയാന ഹൈകോടതിയുടെ നിർദേശാനുസരണം കേസ് സി.ബി.ഐക്ക് കൈമാറിയത്. നിലവിലില്ലാത്ത നാലുലക്ഷം വിദ്യാർഥികളുടെ ഫണ്ട് തട്ടിയതായ സംശയത്തെ തുടർന്ന് അന്വേഷണത്തിന് മുതിർന്ന ഉദ്യോഗസ്ഥനെ നിയമിക്കാൻ ഹൈകോടതി സംസ്ഥാന വിജിലൻസിനോട് ആവശ്യപ്പെട്ടിരുന്നു. ഉച്ചഭക്ഷണ ഫണ്ടിലടക്കം കൃത്രിമം നടന്നതായാണ് കണക്കുകൂട്ടൽ.

നാലു ലക്ഷം വിദ്യാർഥികളുടെത് വ്യാജ പ്രവേശനമായിരുന്നുവെന്നാണ് സി.ബി.ഐ കണ്ടെത്തൽ. 2019ൽ ഇതു സംബന്ധിച്ച് എല്ലാ രേഖകളും കൈമാറാൻ വിജിലൻസിനോടും റിപ്പോർട്ട് കൈമാറാൻ സി.ബി.ഐയോടും ഹൈകോടതി ഉത്തരവിട്ടിരുന്നു. അതിനിടെ അന്വേഷണം സംസ്ഥാന പൊലീസിനെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ സുപ്രീം കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ആവശ്യം തള്ളിയിരുന്നു. 

Tags:    
News Summary - Doubt that the funds were stolen; CBI says that there are four lakh fake students in government schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.