ലക്നോ: കോവിഡ് -19 വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ ഭാഗമാകാൻ തന്നെ അനുവദിക്കണമെന്ന് ഖൊരക്പൂരിലെ ശിശുരോഗ വിദഗ്ധൻ ഡോ. കഫീൽ ഖാൻ. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിൽ പങ്കെടുത്ത് റിമാൻഡിൽ കഴിയുന്ന കഫീൽ ഖാൻ, പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
വൈറസ് വ്യാപനം മൂന്നാം ഘട്ടത്തിലേക്ക് കടന്നാല്‍ സ്വീകരിക്കേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുള്ള കത്താണ് കഫീല്‍ ഖാന്‍ പ്രധാനമന്ത്രിക്ക് അയച്ചത്. രോഗ പരിശോധനയും പ്രതിരോധവും കൂടുതൽ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം വിശദമാക്കുന്നു.
കോവിഡ് സ്ഥിരീകരണത്തിനുള്ള സംവിധാനങ്ങള്‍ ഒാരോ ജില്ലയില്‍ ഒന്ന് വീതം വര്‍ധിപ്പിക്കണം. ജില്ലയില്‍ 1000 എന്ന വിധത്തില്‍ ഐസ്വൊലേഷന്‍ വാര്‍ഡുകള്‍ വേണം. പുതിയ തീവ്രപരിചരണ വിഭാഗം (ഐ.സി.യു) തയാറാക്കണം.
ഡോക്ടര്‍മാര്‍, പാരാ മെഡിക്കല്‍ ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് കൂടുതൽ പരിശീലനം നല്‍കണം, വ്യാജ വാര്‍ത്തകളും അശാസ്ത്രീയ വിവരങ്ങളും പ്രചരിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും കഫീൽ ഖാൻ ചൂണ്ടിക്കാട്ടുന്നു.
അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയിൽ നടന്ന പരിപാടിയിൽ പ്രസംഗിച്ചതിന്‍റെ പേരിലാണ് കഫീൽ ഖാനെതിരെ കേസെടുത്തത്. മുംബൈയിൽ സി.എ.എ വിരുദ്ധ സമരത്തിൽ പങ്കെടുത്ത ശേഷം കേരളത്തിലേക്ക് വരാനിരിക്കെയായിരുന്നു അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.