ന്യൂഡൽഹി: നടിയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ ജയപ്രദക്കെതിരെ സമാജ്‍വാദി പാര്‍ട്ടി നേതാവ് അസം ഖാൻ നടത്തിയ കാവി അടിവസ്ത്ര പരാമർശത്തിൽ മറുപടിയുമായി കേന്ദ്രമന്ത്രി സുഷമ സ്വരാജ്.
പരാമർശത്തിൽ സമാജ്‍വാദി പാര്‍ട്ടി സ്ഥാപ കൻ മുലായം സിങ് യാദവ് പ്രതികരിക്കണമെന്ന് അവർ പറഞ്ഞു. മുലായത്തെ പുരാണത്തിലെ ഭീഷ്മ പിതാമഹനുമായി ഉപമിച്ചായിരു ന്നു ട്വിറ്ററിലൂടെയുള്ള സുഷമയുടെ മറുപടി.
‘മുലായം ഭായ് സമാജ്‍വാദി പാര്‍ട്ടിയുടെ പിതാമഹൻ നിങ്ങളാണ്. 'അസം ഖ ാന്‍റെ കാക്കി അടിവസ്ത്രം പരാമര്‍ശത്തിൽ മൗനം പാലിച്ചിരിക്കാൻ നിങ്ങൾക്ക് സാധിക്കില്ല. രാംപൂരിൽ ദ്രൗപതി അപമാനിതയായത് നിങ്ങളുടെ മുന്നിൽ വച്ചാണ്. ഭീഷ്മരെ പോലെ മൗനം പാലിക്കരുത്' -സുഷമ സ്വരാജ് ട്വീറ്ററിൽ കുറിച്ചു.
मुलायम भाई - आप पितामह हैं समाजवादी पार्टी के. आपके सामने रामपुर में द्रौपदी का चीर हरण हो रहा हैं. आप भीष्म की तरह मौन साधने की गलती मत करिये. @yadavakhilesh Smt.Jaya Bhaduri, Mrs.Dimple Yadav.pic.twitter.com/FNO5fM4Hkc
— Chowkidar Sushma Swaraj (@SushmaSwaraj) April 15, 2019
'10 വർഷം അവർ രാംപൂർ മണ്ഡലത്തിന്‍റെ രക്തം ഊറ്റിക്കുടിക്കുകയായിരുന്നു. ഞാനാണ് ജയപ്രദയെ രാപൂറിന് പരിചയപ്പെടുത്തി പ്രശസ്തയാക്കിയത്. അവരെ ആരെങ്കിലും സ്പർശിക്കാനോ മോശം പരാമർശം നടത്താനോ ഞാൻ അനുവദിച്ചിരുന്നില്ല. അങ്ങിനെ അവർ നിങ്ങളെ 10 വർഷക്കാലം പ്രതിനിധീകരിച്ചു.
ഒരാളുടെ യഥാർഥ മുഖം മനസിലാക്കാൻ നിങ്ങൾക്ക് 17 വർഷം വേണ്ടി വന്നു. എന്നാൽ ഞാൻ 17 ദിവസം കൊണ്ട് തന്നെ അവരുടെ അടിവസ്ത്രത്തിനടിയിലെ കാവിനിറം മനസിലാക്കി' -ഇതായിരുന്നു അസംഖാന്‍റെ വാക്കുകൾ. പരാമർശം വിവാദമായതിനെ തുടർന്ന് ബി.ജെ.പിയാണ് അസംഖാനെതിരെ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.