ന്യൂഡൽഹി: "മോദി സിന്ദാബാദ്", "ജയ് ശ്രീ റാം" എന്നിവ വിളിക്കാൻ നിർബന്ധിച്ച് 52 കാരനായ ഓട്ടോറിക്ഷ ഡ്രൈവർക്ക് ക്രൂരമർദനം. രാജസ്ഥാനിലെ സിക്കാറിലാണ് ഗഫാർ അഹ്മദ് കച്ചാവ എന്നയാളെ രണ്ടംഗസംഘം മർദിച്ചവശനാക്കിയത്. സംഭവത്തിൽ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടുചെയ്തു.
"അക്രമികൾ എെൻറ താടി പിടിച്ചുവലിച്ചു. പൊതിരെ തല്ലി. മൂന്നോളം പല്ല് അടിച്ചുകൊഴിച്ചു. മരപ്പട്ടിക കൊണ്ടുള്ള ആക്രമണത്തിൽ ഇടതുകണ്ണിനും കവിളിനും തലക്കും സാരമായി പരിക്കേറ്റു. നിങ്ങളെ പാകിസ്താനിലേക്ക് അയച്ചശേഷം മാത്രമേ ഞങ്ങൾ വിശ്രമിക്കുകയുള്ളൂവെന്ന് അവർ പറഞ്ഞു' -ഗഫാർ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. ഇദ്ദേഹത്തിെൻറ വാച്ചും പണവും മോഷ്ടിച്ചതായും പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം. അടുത്ത ഗ്രാമത്തിൽ ട്രിപ്പ് പോയി മടങ്ങുേമ്പാൾ കാറിലെത്തിയ രണ്ടുപേർ ഗഫാറിെൻറ ഒാേട്ടാ തടയുകയായിരുന്നു. "സംഘത്തിലൊരാൾ 'മോഡി സിന്ദാബാദ്' എന്ന മുദ്രാവാക്യം വിളിക്കാൻ എന്നോട് ആവശ്യപ്പെട്ടു. ഞാൻ വിസമ്മതിച്ചതോടെ ക്രൂരമായി തല്ലി. അവരിൽനിന്ന് രക്ഷപ്പെട്ട് ഒാേട്ടായുമായി പോകുന്നതിനിടെ കാറിൽ പിന്തുടർന്ന അക്രമികൾ ജഗ്മൽപുരയ്ക്ക് സമീപം വീണ്ടും എന്നെ പിടികൂടി. വാഹനത്തിൽനിന്ന് പിടിച്ചിറക്കി ക്രൂരമർദനം തുടങ്ങി. എന്നെ ചീത്തവിളിക്കുകയും 'ജയ് ശ്രീ റാം', 'മോദി സിന്ദാബാദ്' എന്നിവ ചൊല്ലാൻ എന്നെ നിർബന്ധിക്കുകയും ചെയ്തു" -അദ്ദേഹം പരാതിയിൽ പറഞ്ഞു.
സംഭവത്തിൽ ശംഭുദയാൽ ജാട്ട് (35), രാജേന്ദ്ര ജാട്ട് (30) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ െഎ.പി.സി 323, 341, 295 എ, 504, 506, 327, 382 വകുപ്പുകൾ പ്രകാരം കേസെടുത്തു. വാഹനം നിർത്തി മദ്യപിക്കുകയായിരുന്ന രണ്ടുപേരും ഗഫാറിനെ തടഞ്ഞ് മർദിച്ചതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി സിക്കാർ സർദാർ പൊലീസ് സ്റ്റേഷൻ എസ്.െഎ പുഷ്പേന്ദ്ര സിങ് പറഞ്ഞു. സാരമായി പരിക്കേറ്റ ഗഫാറിനെ സിക്കാറിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സഹോദരി പുത്രൻ ഷാഹിദ് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.