ലഖ്നോ: ഉത്തർപ്രദേശിൽ സർക്കാർ ഉദ്യോഗസ്ഥൻ മദ്യപിച്ച് വാഹനമോടിച്ച് അപകടം. യു.പിയിലെ ലഖിംപൂരിലാണ് സംഭവം. യു.പി സർക്കാർ എന്നെഴുതിയ വാഹനത്തിലാണ് ഇയാൾ സഞ്ചരിച്ചിരുന്നത്.
സംഭവത്തിന്‍റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. റോഡരികിൽ നിർത്തിയിരുന്ന വാഹനത്തിലേക്കാണ് സർക്കാർവാഹനം ഇടിച്ചുകയറിയത്. ഉദ്യോഗസ്ഥൻ മദ്യലഹരിയിലായിരുന്നുവെന്ന് മനസിലാക്കിയതോടെ കാറിന്‍റെ ഉടമ വീഡിയോ പകർത്തുകയായിരുന്നു. വാഹനത്തിന്‍റെ കേടുപാടുകൾ ശരിയാക്കിത്തരണം എന്ന ആവശ്യപ്പെട്ടപ്പോൾ ഉടമയെ അസഭ്യം പറയുന്നതും ദൃശ്യങ്ങളിൽ കാണാം.
സർക്കാർ വാഹനത്തിൽ മദ്യപിച്ച് വാഹനമോടിച്ച സംഭവത്തിൽ പ്രതിക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. യു.പിയിലെ ക്രമസമാധാന നില അപകടകരമാണെന്നും ചിലർ പ്രതികരിച്ചു. അതേസമയം സംഭവം വിവാദമായതോടെ അപകടത്തെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ അറിയുന്നവർ വിവരങ്ങൾ പൊലീസിന് കൈമാറണമെന്നും നടപടി സ്വീകരിക്കുമെന്നുമായിരുന്നുയു.പി പൊലീസിന്‍റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.