ന്യൂഡൽഹി: മന്ത്രിസഭയിൽ പ്രതീകാത്മക പ്രാതിനിധ്യമല്ല പകരം ആനുപാതിക പ്രാതിനിധ്യ മാണ് വേണ്ടെതെന്ന് ജെ.ഡി.യു അധ്യക്ഷൻ നിതീഷ് കുമാർ. പാർട്ടിക്ക് ഒരു മന്ത്രിസ്ഥാനം മ ാത്രം നൽകിയതിൽ പ്രതിഷേധിച്ച് ജനതാദൾ യു മന്ത്രിസഭയിൽ ചേരേണ്ടതില്ലെന്ന് തീരു മാനിച്ചിരുന്നു.
ആറ് സീറ്റുള്ള എൽ.ജെ.പിക്കും ഒരു മന്ത്രിസ്ഥാനം 16 സീറ്റുള്ള ജെ.ഡി.യുവിനും ഒരു മന്ത്രിസ്ഥാനം എന്നതാണ് നിതീഷിനെ ചൊടിപ്പിച്ചത്. അതോടൊപ്പം അമിത് ഷാ വെച്ചുനീട്ടിയ വകുപ്പ് പ്രാധാന്യം കുറഞ്ഞതും പാർട്ടിക്ക് മന്ത്രിസ്ഥാനം വേണ്ടെന്ന നിലപാടെടുക്കാൻ നിതീഷിനെ പ്രേരിപ്പിച്ചു. ആനുപാതിക പ്രാതിനിധ്യമാണ് വേണ്ടതെന്നും എൻ.ഡി.എ സഖ്യകക്ഷിയായി തുടരുമെന്നും സത്യപ്രതിജ്ഞ ചടങ്ങിൽ പെങ്കടുത്ത് ബിഹാറിൽ തിരിച്ചെത്തിയ നിതീഷ് പ്രതികരിച്ചു.
അതേസമയം, എൻ.ഡി.എയുമായി ഉടഞ്ഞുനിന്നാൽ തെൻറ നില പരുങ്ങലിലാകുമെന്നതുകൊണ്ട് കൂടുതൽ പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല. 243 അംഗ ബിഹാർ നിയമസഭയിൽ ജെ.ഡി.യുവിന് 74 എം.എൽ.എമാർ മാത്രമാണുള്ളത്. ബി.ജെ.പിക്ക് 54 എം.എൽ.എമാരും. ജെ.ഡി.യു എൻ.ഡി.എ സഖ്യംവിട്ടാൽ സംസ്ഥാനത്തെ പിന്തുണ ബി.ജെ.പി പിൻവലിക്കുകയും സർക്കാർ വീഴുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.