ജബൽപുർ: പാകിസ്താനിൽ പീഡനത്തിനുവിധേയരാകുന്ന ഓരോ അഭയാർഥിക്കും ഇന്ത്യൻ പൗരത ്വം നൽകുന്നതുവരെ സർക്കാർ വിശ്രമിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇങ്ങനെയുള്ള എല്ലാവർക്കും പൗരത്വം നൽകുന്നതിൽനിന്ന് ഒരാൾക്കും തങ്ങളെ തടയാൻ സാധിക്കില്ലെന്നും മധ്യപ്രദേശിലെ ജബൽപൂരിൽ പൗരത്വ ഭേദഗതി നിയമ ബോധവത്കരണ പരിപാടിയിൽ അമിത് ഷാ പറഞ്ഞു.
‘‘കോൺഗ്രസുകാർ കേട്ടു കൊൾക.. നിങ്ങൾക്കു കഴിയുംവിധം എതിർത്തോളൂ. പാകിസ്താനിൽ പീഡനമനുഭവിക്കുന്ന ഓരോ അഭയാർഥിക്കും ഇന്ത്യൻ പൗരത്വം കിട്ടിയിരിക്കും.
നമുക്കുള്ള എല്ലാ അവകാശങ്ങളും പാകിസ്താനിൽനിന്നുള്ള ഹിന്ദു, സിഖ്, ക്രിസ്ത്യൻ, ബുദ്ധ വിഭാഗങ്ങൾക്കും ഉണ്ടാകും’’ -ഷാ വിശദീകരിച്ചു. അയോധ്യയിൽ നാലുമാസത്തിനുള്ളിൽ രാമക്ഷേത്രം നിർമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.