ന്യൂഡൽഹി: മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെ 14 ദിവസത്തെ ജ്യുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് സ്പെഷ്യൽ കോടതിയിൽ ദേശ്മുഖിനെ ഹാജരാക്കിത്. കോടതിയിൽ ഹാജരാക്കിയ ദേശ്മുഖ് വീട്ടിലെ ഭക്ഷണം ആവശ്യപ്പെട്ടപ്പോൾ ആദ്യം ജയിലിലെ ഭക്ഷണം കഴിക്കാൻ ആയിരുന്നു കോടതിയുടെ ഉപദേശം. കഴിക്കുന്നില്ലെങ്കിൽ പരിഗണിക്കാമെന്നും കോടതി ദേശ്മുഖിന് മറുപടി നൽകി. അതേസമയം, പ്രായവും ആരോഗ്യ നിലയും പരിഗണിച്ച് കിടക്ക അനുവദിക്കണമെന്ന ദേശിമുഖിന്‍റെ ആവശ്യം കോടതി അംഗീകരിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നീണ്ട പന്ത്രണ്ട് മണിക്കൂർ ചോദ്യം ചെയ്യലിനൊടുവിൽ നവംബർ ഒന്നിനാണ് മുംബൈയിൽ ദേശ്മുഖിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. ഏപ്രിലിൽ സി.ബി.ഐ എഫ്.ഐ.ആർ ചുമത്തിയതിന് ശേഷമാണ് ഇ.ഡി കേസെടുത്തത്. അധികാര സ്ഥാനം ദേശ്മുഖ് ദുരുപയോഗം ചെയ്തതായും ആഭ്യന്തര മന്ത്രിയായിരിക്കെ പിരിച്ചുവിട്ട പൊലീസ് ഉദ്യോഗസ്ഥാൻ സച്ചിൻ വാസെ വഴി മുംബൈയിലെ റസ്റ്റോറൻറുകളിൽ നിന്നും ബാറുകളിൽ നിന്നും 4.70 കോടി രൂപ കൈക്കൂലി വാങ്ങിയതായും സി.ബി.ഐ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.