രാഷ്​ട്രീയ പരസ്യങ്ങൾ നിരോധിക്കണമെന്ന്​  ഫേസ്​ബുക്കിനോട്​ തെര. കമീഷൻ 

ന്യൂ​ഡ​ൽ​ഹി: ഫേ​സ്​​ബു​ക്കി​ലെ രാ​ഷ്​​ട്രീ​യ പ​ര​സ്യ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന​തി​ന്​ 48 മ​ണി​ക്കൂ​ർ മു​മ്പ്​​ നി​രോ​ധി​ക്കു​ന്ന കാ​ര്യം പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ. ഇൗ ​മാ​സം നാ​ലി​ന്​​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ പ്ര​തി​നി​ധി​ക​ളും ഫേ​സ്​​ബു​ക്ക്​ പ്ര​തി​നി​ധി​യും പ​െ​ങ്ക​ടു​ത്ത യോ​ഗ​ത്തി​ലാ​ണ്​ ഇൗ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. 

 1951ലെ ​ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ 126ാം വ​കു​പ്പു​പ്ര​കാ​രം ടെ​ലി​വി​ഷ​നി​ലോ മ​റ്റു​ സ​മാ​ന മാ​ധ്യ​മ​ങ്ങ​ളി​ലോ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ 48 മ​ണി​ക്കൂ​ർ മു​മ്പ്​​ പ​ര​സ്യ​ങ്ങ​ൾ പാ​ടി​ല്ലെ​ന്ന്​ നി​യ​മ​മു​ണ്ട്. ഇ​ത്​ ഫേ​സ്​​ബു​ക്കി​നും ബാ​ധ​ക​മാ​ക്കാ​ൻ ക​ഴി​യു​മോ​യെ​ന്നാ​ണ്​ കേ​ന്ദ്രം പ​രി​ശോ​ധി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ്​ നി​യ​മ​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ട്ടാ​ൽ പ​രാ​തി​പ്പെ​ടാ​ൻ പ്ര​ത്യേ​ക ജാ​ല​ക​മോ ബ​ട്ട​ണോ ഏ​ർ​പ്പെ​ടു​ത്തു​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കു​മെ​ന്ന്​ ഫേ​സ്​​ബു​ക്ക്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. 

Tags:    
News Summary - EC asks Facebook to block political ads 48-hour before polling- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.