ന്യൂഡൽഹി: കാർഗിൽ യുദ്ധകാലത്ത് പാകിസ്താൻ സേനയുടെ പിടിയിലായ ഇന്ത്യൻ വ്യോമസേനാ പൈലറ്റിനെ വിട്ടത് അന്താരാഷ്ട്ര സമ്മർദങ്ങൾക്കൊടുവിൽ, എട്ടു ദിവസത്തിനു ശേഷം. 1999ലാ ണ് കാർഗിൽ യുദ്ധം. എൻജിൻ തകരാറിനെ തുടർന്ന് പർവത പ്രദേശത്ത് വിമാനത്തിൽനിന്ന് ചാടേണ്ടി വന്ന ഗ്രൂപ് ക്യാപ്റ്റൻ കെ. നചികേതയെ പാക് സൈനികർ പിടികൂടി.
ഇന്ത്യ െഎക്യ രാഷ്ട്ര സഭയെ സമീപിച്ചു. അന്താരാഷ്ട്ര സമ്മർദം മുറുക്കി.
അങ്ങനെയാണ് വിട്ടുകിട ്ടിയത്. ജനീവ ഉടമ്പടിക്കും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾക്കും വിധേയമായി പൈലറ്റ് അഭിനന്ദൻ വർധമാനോട് പാകിസ്താൻ പെരുമാറിയില്ലെന്ന വിഷയം അന്താരാഷ്ട്ര തലത്തിൽ ചർച്ചക്ക് കൊണ്ടുവരാനാണ് ഇന്ത്യ ഒരുങ്ങുന്നത്. പിടിയിലായ ഉടനെ മർദിക്കുന്നതിെൻറയും മുഖത്ത് ചോരപ്പാടുകൾ ഉള്ളതിെൻറയും വിഡിയോ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. പാകിസ്താൻ പുറത്തുവിട്ട ചിത്രം അവർ തന്നെ സാമൂഹിക മാധ്യമങ്ങളിൽനിന്ന് പിന്നീട് പിൻവലിച്ചെങ്കിലും, ആ തെളിവ് ഇന്ത്യയുടെ പക്കലുണ്ട്.
എന്താണ് ജനീവ ഉടമ്പടി
1929ൽ രൂപപ്പെടുത്തുകയും, രണ്ടാം ലോകയുദ്ധം അവസാനിച്ച ശേഷം 1949ൽ പുതുക്കുകയും ചെയ്ത നാല് അന്താരാഷ്ട്ര ഉടമ്പടികളാണ് ജനീവ ഉടമ്പടി. യുദ്ധകാല മര്യാദ, ശത്രുക്കളോടുള്ള പെരുമാറ്റം എന്നിവ സംബന്ധിച്ച ചട്ടങ്ങൾ മാനിക്കാൻ അതിലൊപ്പിട്ട രാജ്യങ്ങൾ ബാധ്യസ്ഥർ.
ഉടമ്പടിയിൽ ഇന്ത്യയും പാകിസ്താനും കക്ഷികളാണ്. ഒരു രാജ്യത്തെ സൈനികൻ മറ്റൊരു രാജ്യത്ത് സായുധ സംഘർഷത്തിനിടയിൽ യുദ്ധത്തടവുകാരനായി പിടിക്കപ്പെട്ടാൽ പാലിക്കേണ്ട മര്യാദകൾ ജനീവ ഉടമ്പടിയിൽ വിശദീകരിച്ചിട്ടുണ്ട്.യുദ്ധത്തടവുകാരായി പിടിക്കപ്പെടുന്നവർക്ക് സംരക്ഷണവും ചികിത്സയും നൽകണം.
ശാരീരിക പീഡനങ്ങൾ പാടില്ല. സംഘർഷം അവസാനിക്കുന്ന മുറക്ക് എല്ലാ തടവുകാരെയും വിട്ടയക്കണമെന്ന് നിർദേശിക്കുന്നുണ്ട്. ഇന്ത്യ-പാക് സംഘർഷം നീണ്ടാൽ സൈനികെൻറ മോചനം നീളാം. വീണ്ടുമൊരു പ്രത്യാക്രമണ നീക്കത്തിന് മുതിരുന്നുവെങ്കിൽ, സൈനികെൻറ കാര്യം ഇന്ത്യക്ക് കണക്കിലെടുക്കേണ്ടിയും വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.