ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കർണാടക കോൺ ഗ്രസ് എം.എൽ.എയും മുൻ മന്ത്രിയുമായ ഡി.കെ. ശിവകുമാർ അറസ്റ്റിന് മുമ്പ് മാധ്യമപ്രവർത്തകർക്കു മുന്നിൽ വികാരാധീനനായി. വിനായക ചതുർഥി ദിവസമായ തിങ്കളാഴ്ചയും ശിവകുമാറിനെ മണിക്കൂറുകളോളം ചോദ്യംചെയ്തശേഷമാണ് എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ അറസ്റ്റ് രേഖപ്പെടുത്തിയത്. ഗണേശ ചതുർഥി ദിനത്തിൽ തെൻറ പിതാവിനുവേണ്ടി പ്രാർഥിക്കാൻ അനുവദിക്കണമെന്ന അഭ്യർഥന എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ ചെവിക്കൊണ്ടില്ലെന്ന് പറഞ്ഞാണ് ശിവകുമാർ വികാരാധീനനായത്.
ഇ.ഡി ഒാഫിസിലിരുന്ന് താൻ മരിച്ചുപോയ പിതാവിനും അമ്മൂമ്മക്കും വേണ്ടി പ്രാർഥിക്കുകയായിരുന്നു. എല്ലാ വിനായക ചതുർഥിയും തെൻറ മക്കളോടൊപ്പമാണ് ആഘോഷിക്കാറുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹിന്ദുവിശ്വാസികെള സംബന്ധിച്ച് ഗൗരി ഗണേശ ആഘോഷം പ്രധാനമാണെന്നും അന്ന് ശിവകുമാറിനെ ചോദ്യംചെയ്തത് ബി.ജെ.പിയുടെ പ്രതികാരനടപടിയല്ലാതെ മറ്റെന്താണെന്നും മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ചോദിച്ചു.
പ്രതികാര രാഷ്ട്രീയം പതിവായിരിക്കുകയാണെന്നും അധികാരദുർവിനിയോഗത്തിെൻറ ഇരകളായി പ്രതിപക്ഷം മാറുകയാണെന്നും ശിവകുമാറിനെതിരായ നീക്കത്തെ അദ്ദേഹം ശക്തമായി നേരിടുമെന്നും കുമാരസ്വാമി പറഞ്ഞു.
ഡി.കെ. ശിവകുമാറിനെതിരെ ബി.ജെ.പി നടത്തുന്നത് ഏറ്റവും വൃത്തികെട്ട പകപോക്കൽ രാഷ്ട്രീയമാണെന്ന് കർണാടക കോൺഗ്രസ് കുറ്റപ്പെടുത്തി. ബി.ജെ.പിയിൽ ചേർന്ന മുകുൾ റോയ്, എച്ച്.ബി. ശർമ തുടങ്ങിയവർക്കെതിരായ കേസുകൾക്ക് പിന്നീട് എന്തു സംഭവിച്ചുവെന്നും എൻഫോഴ്സ്മെൻറ്, സി.ബി.െഎ എന്നിവയുടെ പിടിയിൽനിന്ന് രക്ഷപ്പെടുന്നതിനുള്ള മാനദണ്ഡം ബി.ജെ.പിയിൽ ചേരുന്നതാണോ എന്നും ചോദിച്ച കോൺഗ്രസ്, നിയമവാഴ്ചയില്ലാത്ത നാടായി ഇവിടം മാറിയെന്നും കുറ്റപ്പെടുത്തി.
ഡൽഹിയിലെ കർണാടക ഭവനിൽ കഴിയുന്ന ഡി.കെ. ശിവകുമാറുമായി കോൺഗ്രസ് നേതാക്കൾ കൂടിക്കാഴ്ച നടത്തിയിരുന്നു. കർണാടകയിൽനിന്നുള്ള ഏക കോൺഗ്രസ് എം.പിയായ സഹോദരൻ ഡി.കെ. സുരേഷും അദ്ദേഹത്തിനൊപ്പമുണ്ട്. ചോദ്യംചെയ്യലിെൻറ വിശദാംശങ്ങൾ ഞായറാഴ്ച വെളിപ്പെടുത്തുമെന്ന് എൻഫോഴ്സ്മെൻറ് അധികൃതർ അറിയിച്ചിരുന്നെങ്കിലും ഇതുവരെ ഒന്നും പുറത്തുവിട്ടിട്ടില്ല. േചാദ്യംചെയ്യൽ അവസാനിക്കുന്നതോടെ ഡി.കെ. ശിവകുമാറിനെ അറസ്റ്റ് ചെയ്യാനാണ് എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥരുടെ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.