ഇ.ഡി കേസ്: സിദ്ദീഖ് കാപ്പന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: ഉത്തർപ്രദേശ് ജയിലിലുള്ള മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരെ കള്ളപ്പണ നിരോധന നിയമപ്രകരം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യാപേക്ഷ ലഖ്നോ ജില്ല കോടതി തിങ്കളാഴ്ച പരിഗണിക്കും.

യു.എ.പി.എ കേസിൽ സിദ്ദീഖിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചെങ്കിലും ഇ.ഡി കേസിൽ കൂടി ജാമ്യം ലഭിച്ചാലെ ജയിൽ മോചിതനാകാൻ കഴിയൂ. സുപ്രീംകോടതി ജാമ്യം അനുവദിച്ച പശ്ചാത്തലത്തിൽ ഇ.ഡി കേസിലെ ജാമ്യാപേക്ഷ നേരത്തേ കേൾക്കണമെന്നാവശ്യപ്പെട്ട് സിദ്ദീഖിന്‍റെ അഭിഭാഷകൻ നൽകിയ ഹരജി കോടതി പരിഗണിച്ചിരുന്നില്ല.

45,000 രൂപ അക്കൗണ്ടിൽ വന്നതുമായി ബന്ധപ്പെട്ടാണ് സിദ്ദീഖിനെതിരെ ഇ.ഡി കേസ് രജിസ്റ്റർ ചെയ്തത്. ഹാഥറസിലേക്ക് സിദ്ദീഖ് സഞ്ചരിച്ചിരുന്ന കാറിന്‍റെ ഡ്രൈവർ മുഹമ്മദ് ആലത്തിന് യു.എ.പി.എ കേസിൽ അലഹാബാദ് ഹൈകോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

എന്നാൽ, ഇയാൾക്കെതിരെ ഇ.ഡി കേസ് നിലനിൽക്കുന്നതിനാൽ ഇതുവരെ ജയിൽ മോചിതനായിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ച ഇ.ഡി കേസിൽ പരിഗണിക്കാനിരുന്ന ജാമ്യാപേക്ഷ ലഖ്നോ ജില്ല കോടതി സെപ്റ്റംബർ 23ലേക്ക് നീട്ടുകയാണുണ്ടായത്.

Tags:    
News Summary - ED case-Siddique Kappan's bail plea will be heard today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.