മനീഷ് സിസോദിയക്കെതിരെ പുതിയ കുറ്റപത്രം സമർപ്പിച്ച് ഇ.ഡി

ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ ഇ.ഡി പുതിയ കുറ്റപത്രം സമർപ്പിച്ചു. ആം ആദ്മി പാർട്ടി നേതൃത്വം, പ്രത്യേകിച്ച് മുൻ മന്ത്രി മനീഷ് സിസോദിയ അനധികൃത ഫണ്ടുകൾ സ്വരൂപിക്കുന്നതിന് 2021-22 ഡൽഹി മദ്യ നയം കൊണ്ടുവന്നതെന്നന് പുതിയ കുറ്റപത്രത്തിൽ പറയുന്നു. കേസിലെ ഒരു പ്രതിയിൽനിന്ന് സിസോദിയ കൈക്കൂലി വാങ്ങിയെന്നും കുറ്റപത്രത്തിലുണ്ട്.

മദ്യ നയത്തിൽ തനിക്ക് അനുകൂലമായ മാറ്റങ്ങൾ വരുത്തിയതിന് അമിത് അറോറ, ദിനേശ് അറോറ വഴി മനീഷ് സിസോദിയക്ക് 2.2 കോടി രൂപ നൽകിയതായി ഇ.ഡി നേരത്തെ സമർപ്പിച്ച പ്രോസിക്യൂഷൻ പരാതിയിൽ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം മനീഷ് സിസോദിയക്ക് ഡൽഹി ഹൈകോടതി ജാമ്യം നിഷേധിച്ചിരുന്നു. മനീഷ് സിസോദിയക്കെതിരായ ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചത്. ജാമ്യം നിഷേധിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് സിസോദിയയുടെ തീരുമാനം.

ഡൽഹി മദ്യനയം രൂപീകരിച്ചതിൽ ക്രമക്കേടുണ്ടെന്നും ഡൽഹിയിലെ മദ്യവിൽപന ചില ഗ്രൂപ്പുകൾക്ക് മാത്രം ലഭ്യമാകുന്ന തരത്തിൽ രൂപികരിച്ചത് സിസോദിയയാണെന്നുമാണ് കേസ്. ഫെബ്രുവരി 26ന് സി.ബി.ഐ ആണ് അദ്ദേഹത്തെ ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീട് ഇ.ഡി ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Tags:    
News Summary - ED filed new hargesheet against Manish Sisodia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.