രാഷ്ട്രീയ കൈകടത്തലുകളില്ല, ഇ.ഡി പൂർണമായും നിഷ്പക്ഷ അന്വേഷണ ഏജൻസി -നിർമല സീതാരാമൻ

ന്യൂഡൽഹി: കേന്ദ്ര ഏജൻസിയായ ഇ.ഡിയെ രാഷ്ട്രീയമായ വേട്ടയാടലിന് കേന്ദ്രസർക്കാർ ഉപയോഗിക്കുന്നു എന്ന ആരോപണം തള്ളി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇ.ഡി പൂർണമായും നിഷ്പക്ഷമായ അന്വേഷണ ഏജൻസിയാണെന്ന് നിർമല സീതാരാമൻ പറഞ്ഞു. വാഷിങ്ടണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ആയായിരുന്നു ധനമന്ത്രിയുടെ പരാമർശം.

'ചെയ്യുന്ന കാര്യങ്ങളിൽ ഇ.ഡി പൂർണമായും സ്വതന്ത്രമാണ്. ശരിയായ കേസുകളിൽ അന്വേഷണം നടത്തുന്ന ഏജൻസിയാണ് ഇ.ഡി. സി.ബി.ഐ പോലുള്ള മറ്റേതെങ്കിലും ഏജൻസികൾ അന്വേഷണം നടത്തിയ കേസുകളാണ് ഇ.ഡി അന്വേഷിക്കുന്നത്' -നിർമല സീതാരാമൻ പറഞ്ഞു.

ആദായ നികുതി വകുപ്പും ഇ.ഡിയും കോർപറേറ്റ് മേഖലയിലും പൊതുസമൂഹത്തിലും ഭയം ജനിപ്പിക്കുന്നു എന്ന വാർത്തകളും ധനമന്ത്രി നിഷേധിച്ചു. പൂർണമായ തെളിവുകളും വിവരങ്ങളും കിട്ടിയശേഷം മാത്രമാണ് ഇ.ഡി നടപടികൾ സ്വീകരിക്കാറുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - ED is ‘completely independent’ in what it does; Nirmala Sitharaman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.