മുംബൈ: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശിവസേന എം.പി സഞ്ജയ് റാവത്ത്. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) രാഷ്ട്രീയ പ്രവർത്തകർക്ക് നൽകുന്ന നോട്ടീസ് 'മരണവാറൻറ്' അല്ലെന്നും 'പ്രണയലേഖന'മാണെന്നും അദ്ദേഹം പരിഹസിച്ചു. സേന നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ അനിൽ പരാബിന് ഇ.ഡി ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചതിനു പിന്നാലെയാണ് റാവത്തിൻെറ പരിഹാസം.
'മഹാ വികാസ് അഗാഡി'യുടെ(കൂട്ടുകക്ഷി) മതിൽ തകർക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ 'പ്രണയലേഖന'ങ്ങളുടെ എണ്ണം കൂടി. ഏതോ ബി.ജെ.പിക്കാരൻ ഇ.ഡി ഓഫിസിലുണ്ട്. അല്ലെങ്കിൽ ഏതോ ഉദ്യോഗസ്ഥൻ ബി.ജെ.പിക്കുവേണ്ടി പ്രവർത്തിക്കുന്നുണ്ട് -റാവത്ത് കൂട്ടിച്ചേർത്തു.
കർഷകർ ചൊരിയുന്ന രക്തത്തിന് ബി.ജെ.പി വില നൽകേണ്ടിവരുമെന്ന് ഹരിയാനയിലെ കർഷകർക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിനെക്കുറിച്ച് റാവത്ത്പറഞ്ഞു. കർണാലിലെ പ്രതിഷേധത്തിനിടെ ഡ്യൂട്ടി മജിസ്‌ട്രേറ്റായി നിയമിതനായ ഉദ്യോഗസ്ഥൻ കർഷകരുടെ തല തകർക്കാൻ പൊലീസിനോട് ആവശ്യപ്പെടുന്നത് കാമറയിൽ കുടുങ്ങിയിരുന്നു. പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ 10 പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാൾ മരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.