സിസോദിയയെ തിഹാർ ജയിലിലെത്തി വീണ്ടും ചോദ്യം ചെയ്ത് ഇ.ഡി

ന്യൂഡൽഹി: എ.എ.പി നേതാവും ഡൽഹി മുൻ ഉപ മുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ തിഹാർ ജയിലിലെത്തി ഇ.ഡി വീണ്ടും ചോദ്യം ചെയ്തു. ഡൽഹി മദ്യനയത്തിൽ അദ്ദേഹത്തിന്റെ പങ്ക് സംബന്ധിച്ചാണ് ചോദ്യംചെയ്യൽ. 100 കോടി കൈ​ക്കൂലി വാങ്ങി മദ്യ വ്യവസായികൾക്ക് അനുകൂലമായി മദ്യനയം രൂപീകരിച്ചുവെന്നാണ് ആരോപണം.

വിഷയത്തിൽ പലതലത്തിൽ സിസോദിയയെ ചോദ്യം ചെയ്തുവെന്നാണ് റിപ്പോർട്ട്. തെളിവുകൾ നശിപ്പിക്കുന്നതിനായി പലതവണ ഫോൺ മാറ്റുക, ലാഭ വിഹിതം അഞ്ച് ശതമാനത്തിൽ നിന്ന് ഇതുവരെയില്ലാത്തവിധം 12 ശതമാനമാക്കി ഉയർത്തുക, ദക്ഷിണേന്ത്യൻ ഗ്രൂപ്പുകൾ എ.എ.പി നേതാവിനു വേണ്ടി വിജയ് നായർക്ക് പണം നൽകുക, നയം മാറ്റം സംബന്ധിച്ച് തീരുമാനം തുടങ്ങിയ വിഷയങ്ങളിലാണ് ചോദ്യം ചെയ്യൽ. വെള്ളിയാഴ്ചയും ചോദ്യം ചെയ്യൽ തുടരുമെന്നാണ് അധികൃതർ നൽകുന്ന സൂചന.

ഫെബ്രുവരി 26നാണ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്യുന്നത്. തിങ്കളാഴ്ച ഡൽഹി കോടതി അദ്ദേഹത്തെ മാർച്ച് 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. 

Tags:    
News Summary - ED questions Manish Sisodia again at Tihar jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.