ഡൽഹി മദ്യനയം: കള്ളപ്പണക്കേസിൽ 25 സ്ഥലങ്ങളിൽ ഇ.ഡി റെയ്ഡ്

ന്യൂഡൽഹി: ഡൽഹിയിലെ കെജ്രിവാൾ സർക്കാറിന്‍റെ മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 25 സ്ഥലങ്ങളിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ റെയ്ഡ്. ഡൽഹിയിലെ മദ്യവിൽപനക്കാരുമായും വിതരണക്കാരുമായും ബന്ധപ്പെട്ട സ്വകാര്യ സ്ഥാപനങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്.

നേരത്തെ, ഡൽഹി, പഞ്ചാബ്, ഹൈദരാബാദ് അടക്കം 35 ഇടങ്ങളിൽ നടത്തിയ റെയ്ഡിൽ ഒരു കോടി രൂപ ഇ.ഡി പിടിച്ചെടുത്തിരുന്നു. കൂടാതെ, ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും കണ്ടെടുത്തു.

ഡൽഹി സർക്കാറിന്‍റെ 2021-22 വർഷത്തെ മദ്യനയത്തിൽ ഡൽഹി ലഫ്​. ഗവർണർ വി.കെ സക്​സേനയുടെ നിർദേശ പ്രകാരം കഴിഞ്ഞ മാസമാണ്​ സി.ബി.ഐ അന്വേഷണം ആരംഭിച്ചത്​. കേസിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഒന്നാം പ്രതിയാക്കി 15 പേർക്കെതിരെയാണ്​ കേസെടുത്തത്​​.

എക്സൈസ്​ കമീഷണർ അടക്കം മൂന്ന്​ ഉ​ദ്യോഗസ്ഥരും ബാർ ഉടമകളുമാണ്​​ മറ്റുള്ളവർ. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ​ആരോഗ്യ മന്ത്രിയും കെജ്രിവാളിന്‍റെ വിശ്വസ്തനുമായ സത്യേന്ദർ ജെയ്​നി​നെ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്ടറേറ്റ്​ അറസ്റ്റ്​ ചെയ്തതിന്​ പിന്നാലെയാണ്​ സിസോദിയക്കെതിരെ സി.ബി.ഐ നടപടി.

കൈക്കൂലി വാങ്ങി മദ്യ വിൽപനയുടെ ലൈസൻസ് അനർഹർക്ക് അനുവദിച്ചുവെന്നായിരുന്നു മദ്യ നയം സംബന്ധിച്ച ആരോപണം.

Tags:    
News Summary - ED raids around 25 locations in Delhi in Delhi Excise Policy money laundering case investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.