ബി.ബി.സിക്കെതിരെ ​എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ്

ന്യൂഡൽഹി: ബി.ബി.സിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. ഫെമ നിയമപ്രകാരമാണ് കേസ്. വിദേശ നാണ്യ വിനിമയ ചട്ടം ബി.ബി.സി ലംഘിച്ചുവെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുജറാത്ത് കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിക്കുന്ന ‘ഇന്ത്യ ദ മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന് പിന്നാലെ ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫിസുകളിൽ നടന്ന ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

ഡൽഹി ഹിന്ദുസ്ഥാൻ ടൈംസ് ഹൗസിന്‍റെ അഞ്ച്, ആറ് നിലകളിലായി പ്രവർത്തിക്കുന്ന ബി.ബി.സി ഓഫിസിലാണ് ആദായ നികുതി ഉദ്യോഗസ്ഥർ നേരത്തെ പരിശോധനക്കായി എത്തിയത്. ഇന്ത്യയിലെ പ്രവർത്തനം വഴി ഉണ്ടാക്കുന്ന വരുമാനത്തിന് നിയമാനുസൃതം നൽകേണ്ട നികുതി അടക്കാത്തതിന് പലതവണ നോട്ടീസ് നൽകിയിട്ടും ബി.ബി.സി അവഗണിച്ചെന്നാണ് ആദായനികുതി വൃത്തങ്ങൾ വിശദീകരിച്ചത്. നടന്നത് റെയ്ഡല്ല, കണക്കുകളുടെ സർവേ മാത്രമാണെന്നും ഔദ്യോഗിക കേന്ദ്രങ്ങൾ പറഞ്ഞിരുന്നു.

റെയ്ഡിനിടെ ബി.ബി.സി ജീവനക്കാരുടെ മൊബൈൽ ഫോണും ലാപ്ടോപ്പുകളും ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. റെയ്ഡിനെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് വിവിധ കോണുകളിൽ നിന്നുമുയർന്നത്.

Tags:    
News Summary - ED registers FEMA case against BBC India for foreign exchange violation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.