ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലിന്‍റെ സ്ഥാപനങ്ങളിൽ റെയ്ഡ്

ന്യൂഡൽഹി: ജെ​റ്റ് എ​യ​ർ​വേ​സ് സ്ഥാ​പ​ക​ന്‍ ന​രേ​ഷ് ഗോ​യ​ലി​​​​െൻറ വീടുകളിലും സ്ഥാപനങ്ങളിലും എൻഫോഴ്സ്മെന്‍ റ് ഡയറക്ടറേറ്റിന്‍റെ റെയ്ഡ്. ഡൽഹിയിലെയും മുംബൈയിലെയും സ്വത്തുക്കളിലാണ് പരിശോധന നടത്തുന്നത്. ഫോറിൻ എക്സ്ചേഞ് ച് മാനേജ്മെന്‍റ് ആക്ട് (ഫെമ) പ്രകാരമാണ് റെയ്ഡ് നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മാര്‍ച്ചില്‍ നരേഷ് ഗോയല്‍ ജെറ്റ് കമ്പനി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു. ഏപ്രില്‍ 17ന് ജെറ്റ് എയര്‍വേയ്‌സ് വിമാന സര്‍വീസ് നിര്‍ത്തുകയും ചെയ്തു.

എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റും സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസും ജെറ്റ് എയര്‍വേയ്‌സ് സര്‍വീസ് നിര്‍ത്താന്‍ ഇടയായ പ്രതിസന്ധി സംബന്ധിച്ച് അന്വേഷിക്കുന്നുണ്ട്.

നേരത്തെ ന​രേ​ഷ് ഗോ​യ​ലി​​​​െൻറ വി​ദേ​ശ​യാ​ത്രകൾ ഡൽഹി ഹൈ​കോ​ട​തി ത​ട​ഞ്ഞിരുന്നു. വി​വി​ധ ക​ക്ഷി​ക​ള്‍ക്ക് ന​ല്‍കാ​നു​ള്ള 18,000 കോ​ടി​ കെ​ട്ടി​വെ​ച്ചാൽ അനുമതി നൽകാമെന്നായിരുന്നു കോടതി നിലപാട്.

Tags:    
News Summary - ed-searches-jet-airways-founder-naresh-goyals-properties-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.