നാഷണൽ ഹെറാൾഡ് കേസ്: രാഹുലിനും സോണിയക്കും ഇ.ഡി നോട്ടീസ്, ചോദ്യംചെയ്യലിന് ഹാജരാകണം

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്കും മകൻ രാഹുൽ ഗാന്ധി എം.പിക്കും ഇ.ഡി നോട്ടീസ്. അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാവാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 2015ൽ ഇ.ഡി അവസാനിപ്പിച്ച കേസിലാണ് ഇപ്പോൾ വീണ്ടും നോട്ടീസ് നൽകിയിരിക്കുന്നതെന്ന് കോൺഗ്രസ് പ്രതികരിച്ചു.

ബി.ജെ.പി അന്വേഷണ ഏജൻസികളെ പാവകളാക്കി മാറ്റുകയാണ്. നാഷണൽ ഹെറാൾഡിന് സ്വാതന്ത്ര്യ ചരിത്രത്തിന്റെ പാരമ്പര്യമുണ്ട്. മമത ബാനർജിയും ഫാറൂഖ് അബ്ദുല്ലയും ഉൾപ്പടെ പ്രതിപക്ഷ നേതാക്കളെല്ലാം അന്വേഷണ ഏജൻസികളുടെ ആക്രമണത്തിന് വിധേയരാവുകയാണെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‍വി പ്രതികരിച്ചു.

2015ൽ ഇ.ഡി നാഷണൽ ഹെറാൾഡ് കേസ് അവസാനിപ്പിച്ചതാണ്. ആളുകളിൽ നിന്നും ശ്രദ്ധതിരിക്കാനാണ് ഇപ്പോൾ ഇ.ഡി വീണ്ടും കേസുമായി രംഗത്തെത്തിയിരിക്കുന്നതെന്നും അഭിഷേക് സിങ്‍വി പറഞ്ഞു.

കോണ്‍ഗ്രസ് മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡിന്‍റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡില്‍നിന്നും ഹെറാള്‍ഡ് ഹൗസും സ്വത്തുക്കളും ഏറ്റെടുത്തതാണ് കേസിന് ആധാരമായ സംഭവം. നാഷണല്‍ ഹെറാള്‍ഡിന് നേരത്തെ 90 കോടിരൂപ കോണ്‍ഗ്രസ് വായ്പയായി അനുവദിച്ചിരുന്നു. എന്നാല്‍ 2000 കോടി രൂപ ആസ്തിയുള്ള ഹെറാള്‍ഡിന്‍റെ സ്വത്തുക്കള്‍ 50 ലക്ഷം രൂപക്ക് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഓഹരിയുള്ള യംഗ് ഇന്ത്യ കമ്പനി സ്വന്തമാക്കിയെന്നാണ് ആരോപണം.

Tags:    
News Summary - ED summons Sonia Gandhi and Rahul Gandhi over National Herald case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.