ബംഗളൂരു: മയക്കുമരുന്ന് കേസില്‍ പ്രതിയായി നേരത്തെ അറസ്റ്റിലായ അനൂപ് മുഹമ്മദ് ഇന്നലെ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). ബിനീഷിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇ.ഡി ഇക്കാര്യം വ്യക്തമാക്കിയത്.
കൊച്ചി സ്വദേശി അനൂപ് മുഹമ്മദും ബിനീഷും ഏറെക്കാലമായി അടുത്ത സുഹൃത്തുക്കളാണ്. അറസ്റ്റിലാകുന്നതിന് രണ്ടു ദിവസം മുമ്പ് വരെ ഇരുവരും തമ്മില്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ബംഗളൂരുവില്‍ അനൂപിനെ നിയന്ത്രിച്ചിരുന്നത് ബനീഷായിരുന്നു.
വന്‍ തുകകള്‍ പലപ്പോഴായി അനൂപിന്റെ അക്കൗണ്ടിലേക്ക് ബിനീഷ് കൈമാറിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ക്ക് ബിനീഷ് കൃത്യമായി മറുപടി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ ബിനീഷില്‍നിന്ന് കൂടുതല്‍ കാര്യങ്ങള്‍ അറിയേണ്ടതുണ്ടെന്നും ഇ.ഡി അറിയിച്ചു.
കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെയുള്ള നിയമപ്രകാരം ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ആറാം പ്രതിയാണ് ബിനീഷ് കോടിയേരി. അനൂപിന്റെയും ബിനീഷിന്റെയും മൊഴികളിലെ പൊരുത്തക്കേടാണ് ബിനീഷിന്റെ അറസ്റ്റിലേക്ക് നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.