വ്യോമസേനയുടെ വിമാനത്തിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി

 

ആഗ്ര: ഇന്ത്യൻ വ്യോമസേനയുടെ ചെറുവിമാനത്തിൽ കയറിക്കൂടിയ പെരുമ്പാമ്പ്​ അധികൃതരെ വട്ടംചുറ്റിച്ചു. ആഗ്ര വ്യോമതാവളത്തിൽനിന്ന്​ പുറപ്പെടാനൊരുങ്ങിയ എ.എൻ^32 വിമാനത്തിലാണ്​ എട്ടടി നീളമുള്ള ‘ഇന്ത്യൻ റോക്ക്​ പൈത്തൺ’ എന്ന വിഭാഗത്തിൽപെട്ട പെരുമ്പാമ്പിനെ കണ്ടെത്തിയത്​. അധികൃതർ അറിയിച്ചതിനെ തുടർന്ന്​ എത്തിയ പാമ്പുപിടിത്ത വിദഗ്​ധർ ഏറെ നേരത്തെ പ്രയത്​നത്തിനൊടുവിൽ വിമാനത്തിൽ കയറിയ ‘അസാധാരണ അതിഥി’യെ പിടികൂടി പുറത്തെത്തിച്ചു. 
വിമാനത്തി​​​െൻറ അടിഭാഗത്ത്​ പതുങ്ങിയിരുന്ന ​പാമ്പിനെ പരിക്കുകൾ ഏൽക്കാതെയാണ്​ പിടികൂടിയതെന്നും താമസിയാതെ ഇതിനെ കാട്ടിൽ വിടുമെന്നും വന്യജീവി സംരക്ഷണ ഡയറക്​ടർ എം.വി. ബൈജുരാജ്​ പറഞ്ഞു. വിഷമില്ലാത്ത വിഭാഗത്തിൽപെട്ട പെരുമ്പാമ്പ്​ സംരക്ഷിത വിഭാഗത്തിൽപെടുന്നതാണ്​. 

Tags:    
News Summary - Eight-foot-long python, trapped in an IAF plane in Agra, rescued india news, malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.