മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദ്, ഉസ്മാനാബാദ് നഗരങ്ങളുടെ പേരുമാറ്റത്തിന് ഏക്നാഥ് ഷിൻഡേ സർക്കാർ അനുമതി നൽകി. ഔറംഗാബാദ് ഛത്രപതി സംഭാജിനഗർ എന്നും ഉസ്മാനാബാദ് ധാരാശിവ് എന്നുമാണ് പേര് മാറുന്നത്.
വിമതനീക്കത്തെ തുടർന്ന് അധികാരമൊഴിയുന്നതിന് തൊട്ടുമുൻപ് ഉദ്ധവ് താക്കറെ സർക്കാറാണ് പേരുകൾ മാറ്റാൻ തീരുമാനമെടുത്തത്. ഗവർണർ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ടതിന് ശേഷം എടുത്ത തീരുമാനമായതിനാൽ നിയമവിരുദ്ധമാണെന്ന് പിറ്റേന്ന് സത്യപ്രതിജ്ഞ ചെയ്ത ഷിൻഡേയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പറഞ്ഞിരുന്നു.
തുടർന്ന് പുതിയ നിർദേശമായി മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിച്ചു. മന്ത്രിസഭാ തീരുമാനം കേന്ദ്രസർക്കാരിന്റെ അംഗീകാരത്തിനായി അയക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.