തെരഞ്ഞെടുപ്പ്​ റാലി:മധ്യപ്രദേശ്​ ഹൈകോടതി തീരുമാനത്തിനെതിരെ തെരഞ്ഞെടുപ്പ്​ കമീഷൻ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ഉപതെരഞ്ഞെടുപ്പ്​ നടക്കുന്ന മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ്​ റാലികൾ നിയന്ത്രിക്കാനുള്ള ഹൈകോടതി ഉത്തരവിനെതിരെ തെരഞ്ഞെടുപ്പ്​ കമീഷൻ സുപ്രീംകോടതി​യെ സമീപിച്ചു. ഒമ്പത്​ ജില്ലകളിൽ റാലികൾ നിയന്ത്രിക്കാനായിരുന്നു ഹൈകോടതിയുടെ ഉത്തരവ്​. ഇതിനെതിരെ രണ്ട്​ ബി.ജെ.പി സ്ഥാനാർഥികളും ഹരജി നൽകിയിട്ടുണ്ട്​.

മധ്യപ്രദേശിൽ 28 സീറ്റുകളിലേക്കാണ്​ ഉപതെരഞ്ഞെടുപ്പ്​ നടക്കുന്നത്​. ഒമ്പത്​ ജില്ലകളിൽ തെരഞ്ഞെടുപ്പ്​ റാലികൾക്ക്​ അനുമതി നൽകേണ്ടെന്ന്​ ജില്ലാ മജിസ്​ട്രേറ്റുമാരോട്​ ഹൈകോടതി നിർദേശിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ്​ പ്രക്രിയയിൽ​ കോടതി ഇടപെടുകയാണെന്നാണ്​ തെരഞ്ഞെടുപ്പ്​ കമീഷ​െൻറ വാദം. ഉത്തരവ്​ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുമെന്നും സ്ഥാനാർഥികളുടെ അവകാശങ്ങളെ ഇല്ലാതാക്കുമെന്നും കമീഷൻ വാദിക്കുന്നു. ഹൈകോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ മഹാരാഷ്​ട്ര സർക്കാറും തീരുമാനിച്ചിട്ടുണ്ട്​. ഹൈകോടതിയെ ഞങ്ങൾ ബഹുമാനിക്കുന്നു. എന്നാൽ, ഈ തീരുമാനത്തെ അംഗീകരിക്കാനാവില്ലെന്ന്​ ശിവരാജ്​ സിങ്​ ചൗഹാൻ പറഞ്ഞു. 

Tags:    
News Summary - Election Body Goes To Top Court Against Madhya Pradesh Campaign Curbs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.