ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. രാവിലെ ആറ് മുതൽ രാത്രി പത്തു വരെ പ്രചാരണം നടത്താൻ തെരഞ്ഞെടുപ്പ് കമീഷന്‍ അനുമതി നല്‍കി. പദയാത്രകൾക്കും ഉപാധികളോടെ അനുമതി നൽകിയിട്ടുണ്ട്.
പദയാത്രകൾ നടത്താൻ ജില്ല അധികൃതരുടെ അനുമതി വേണം. തുറന്ന പ്രദേശങ്ങളില്‍ ആളുകളെ പങ്കെടുപ്പിക്കുന്നതിനും ഇളവുണ്ട്. നേരത്തെ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയായിരുന്നു പ്രചാരണ സമയം. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ്, മണിപ്പൂർ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലടക്കം രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്ന സാഹചര്യം മുൻനിർത്തിയാണ് കമീഷൻ ഇളവുകൾ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.