ന്യൂഡൽഹി: പ്രവർത്തനരഹിതമായ 111 രാഷ്ട്രീയ പാർട്ടികളുടെ പേരുവെട്ടാൻ തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനിച്ചു. വെറുതെ രജിസ്ട്രേഷൻ നടത്തി രാഷ്ട്രീയ പാർട്ടികൾ രൂപവത്കരിക്കുന്ന പ്രവണതക്കെതിരെ കമീഷൻ നടപടി തുടങ്ങിയിരുന്നു.
ഇതിന്റെ ഭാഗമായി സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർമാർ പാർട്ടികൾ രജിസ്റ്റർ ചെയ്ത വിലാസത്തിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇവർക്കയച്ച കത്തുകൾ മടങ്ങി. ഇവർക്ക് അനുവദിച്ച ചിഹ്നങ്ങളും പിൻവലിക്കും. രജിസ്റ്റർ ചെയ്യുകയും എന്നാൽ, അംഗീകാരം ഇല്ലാതിരിക്കുകയും ചെയ്ത പാർട്ടികൾക്ക് നടപടിയിൽ പരാതിയുണ്ടെങ്കിൽ 30 ദിവസത്തിനകം കമീഷനെ സമീപിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.