ബംഗാളിലെ മൂന്നു സീറ്റിൽ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 30ന്; മമത ഭവാനിപൂരിൽ മത്സരിക്കും

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മൂന്നും ഒഡീഷയിലെ ഒന്നും അടക്കം നാലു നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 30ന്. ബംഗാളിലെ ഭവാനിപൂർ, സംസർഗഞ്ച്, ജംഗിപൂർ, ഒഡീഷയിലെ പിപ് ലി എന്നീ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തീയതിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചത്. വോട്ടെണ്ണൽ ഒക്ടോബർ മൂന്നിന്.

സംസ്ഥാനത്തെ കോവിഡ് സാഹചര്യം നിയന്ത്രണവിധേയമാണെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.

മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജി ഭവാനിപൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. മമതക്ക് വേണ്ടി കൃഷി മന്ത്രി ശോഭൻദേബ് ചതോപാധ്യായ എം.എൽ.എ സ്ഥാനം രാജിവെച്ചിരുന്നു. എം.എൽ.എമാരുടെ മരണത്തെ തുടർന്നാണ് സംസർഗഞ്ച്, ജംഗിപൂർ സീറ്റുകളിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ വിട്ട് ബി.െജ.പിയിൽ ചേർന്ന സുവേന്ദു അധികാരിയുടെ വെല്ലുവിളി സ്വീകരിച്ച് ഭവാനിപൂർ ഒഴിവാക്കി നന്ദിഗ്രാം സീറ്റിൽ മത്സരിച്ച മമത പരാജയപ്പെട്ടിരുന്നു. 1956 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എൻ.ഡി.എ സ്ഥാനാർഥി സുവേന്ദു വിജയിച്ചത്. സുവേന്ദുവിന് 1,10,764 വോട്ടുകളും മമതക്ക് 1,08808 വോട്ടുകളും ലഭിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 213 സീറ്റ് നേടിയാണ് തൃണമൂൽ കോൺഗ്രസ് ബംഗാളിൽ അധികാരം നിലനിർത്തിയത്. ബി.ജെ.പിക്ക് 77 സീറ്റ് മാത്രം ലഭിച്ചു. തുടർച്ചയായ മൂന്നാം തവണയാണ്​ മമത ബംഗാൾ മുഖ്യമ​ന്ത്രിയാകുന്നത്​.

Tags:    
News Summary - Election Commission decided to hold a by-election in Bhabanipur Assembly Constituency on 30th September

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.