ഹേമമാലിനി, സുർജെവാല

ഹേമമാലിനിക്കെതിരായ പരാമർശം; സുർജെവാലക്ക് തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ്

ന്യൂഡൽഹി: ബി.​ജെ.​പി എം.​പി​യും മ​ഥു​ര​യി​ലെ സ്ഥാ​നാ​ർ​ഥി​യു​മായ ഹേമമാലിനിക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രൺദീപ് സുർജെവാലക്ക് തെരഞ്ഞെടുപ്പ് കമീഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. പരാമർശം അപരിഷ്കൃതമാണെന്നും ഹേമമാലിനിയെ അവഹേളിക്കുന്നതും പാർലമെന്‍റ് അംഗമെന്ന നിലയിലുള്ള അവരുടെ സ്ഥാനത്തിന് അനാദരവുണ്ടാക്കുന്നതാണെന്നും തെരഞ്ഞെടുപ്പ് കമീഷൻ പറഞ്ഞു.

ഹ​രി​യാ​ന​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ സുർജെവാല ന​ട​ത്തി​യ പ​രാ​മ​ർ​ശം ബി.​ജെ.​പി വി​വാ​ദ​മാ​ക്കി​യിരുന്നു. ഹേ​മ​മാ​ലി​നി​യെ പോ​ലു​ള്ള​വ​ർ​ക്ക് എം.​പി സ്ഥാ​നം കൊ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ർ​ജെ​വാ​ല ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ന്റെ വി​ഡി​യോ ‘എ​ക്സി’​ൽ പ​ങ്കു​വെ​ച്ച് ബി.​ജെ.​പി ഐ.​ടി സെ​ൽ മേ​ധാ​വി അ​മി​ത് മാ​ള​വ്യ​യാ​ണ് വി​വാ​ദ​ത്തി​ന് തി​രി​കൊ​ളു​ത്തി​യ​ത്.

ബി.​ജെ.​പി ഐ.​ടി സെ​ൽ ത​ന്റെ പ്ര​സം​ഗ​ത്തി​ന്റെ ഒ​രു ഭാ​ഗം മാ​ത്രം വ​ള​ച്ചൊ​ടി​ച്ച് സമൂഹമാധ്യമത്തിൽ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് സുർജെവാല ആ​രോ​പി​ച്ചു. പ്ര​സം​ഗ​ത്തി​ന്റെ ബാ​ക്കി ഭാ​ഗം കൂ​ടി കാണണമെന്നും ഹേ​മ​മാ​ലി​നി​യെ ആ​ദ​രി​ക്കു​ന്നു​വെ​ന്നാ​ണ് പറഞ്ഞതെന്നും സു​ർ​ജെ​വാ​ല വ്യക്തമാക്കി.

കോൺഗ്രസ് ജനപ്രിതിയുള്ള ആളുകളെ ലക്ഷ്യമിടുന്നുവെന്നും സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് പഠിക്കണമെന്നുമാണ് ഹോമമാലിനി വിവാദത്തോട് പ്രതികരിച്ചത്.

Tags:    
News Summary - Election Commission notice to Congress's Randeep Surjewala over ‘indecent’ remark against Hema Malini

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.