കമൽ നാഥിനെ താരപ്രചാരക പദവിയിൽ നിന്ന്​ നീക്കി തെരഞ്ഞെടുപ്പ്​ കമ്മീഷൻ

ന്യൂഡൽഹി: കോൺഗ്രസ്​ നേതാവ്​ കമൽനാഥിനെ താരപ്രചാരക പദവിയിൽ നിന്ന്​ ഒഴിവാക്കി തെരഞ്ഞെടുപ്പ്​ കമ്മീഷൻ. തെരഞ്ഞെടുപ്പ്​ ചട്ടം നിരവധി തവണ ലംഘിച്ചുവെന്ന്​ ആരോപിച്ചാണ്​ മധ്യപ്രദേശ്​ മുൻ മുഖ്യമന്ത്രിക്കെതിരായ നടപടി.

വനിത സ്ഥാനാർഥിയെ ഐറ്റം എന്ന്​ വിളിച്ചതാണ്​ കമൽനാഥിനെതിരെ നടപടി വരാനുള്ള ഒരു കാരണം. തെരഞ്ഞെടുപ്പ്​ കമീഷൻ ചട്ടങ്ങൾക്ക്​ വിരുദ്ധമാണെന്ന്​ പരാമർശമെന്ന്​ കണ്ടെത്തി. മധ്യപ്രദേശ്​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാനെതിരെ നടത്തിയ പരാമർശങ്ങളും തെരഞ്ഞെടുപ്പ്​ ചട്ടം ലംഘിക്കുന്നതാണെന്ന്​ കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്​.

കമൽനാഥിനെ താരപ്രചാരക പദവിയിൽ നിന്നും ഒഴിവാക്കാൻ തെരഞ്ഞെടുപ്പ്​ നടക്കുന്ന വിവിധ സംസ്ഥാനങ്ങളോട്​ കമ്മീഷൻ ആവശ്യപ്പെട്ടു. 28 നിയമസഭാ മണ്ഡലങ്ങളിലേക്കാണ്​ മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പ്​ നടക്കുന്നത്​.

Tags:    
News Summary - Election Commission revokes Congress’ Kamal Nath’s star campaigner status

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.