ന്യൂഡൽഹി: യുവ വോട്ടർമാർക്കിടയിൽ ബോധവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമീഷന്റെ ദേശീയ ഐക്കണായി ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറെ നിയമിക്കും. യുവ വോട്ടർമാരെ പോളിങ് ബൂത്തിലേക്ക് ആകർഷിക്കാൻ സചിന്റെ നേതൃത്വത്തിലുള്ള പ്രചാരണത്തിലൂടെ കഴിയുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. നേരത്തെ നടൻ പങ്കജ് ത്രിപാഠി, എം.എസ്. ധോണി, ആമിർഖാൻ, മേരികോം എന്നിവർ ദേശീയ ഐക്കണായി പ്രവർത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.