ന്യൂഡൽഹി: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്ത് വന്ന എക്സിറ്റ്പോൾ ഫലങ്ങളെ നിഷേധിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പിൽ സമാജ്വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യം വിജയിക്കുമെന്നും ബീഹാർ തെരഞ്ഞെടുപ്പിൽ ഇത്തരം എക്സിറ്റ്പോൾ ഫലങ്ങൾ വന്നതാണെന്നും ബാക്കി കാര്യങ്ങൾ നാളെ സംസാരിക്കാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ വർഷം ബീഹാറിൽ നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരത്തിലെത്തുമെന്നായിരുന്നു എക്സിറ്റ്പോൾ ഫലങ്ങൾ. എന്നാൽ ഇവയെ നിഷ്പ്രഭമാക്കികൊണ്ട് നിതീഷ്കുമാറിെൻറ നേതൃത്വത്തിലുള്ള മഹാസഖ്യം അധികാരത്തിലെത്തുകയായിരുന്നു. കോൺഗ്രസും മഹാസഖ്യത്തിൽ അംഗമായിരുന്നു. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിലും ഇത് ആവർത്തിക്കുമെന്നാണ് രാഹുൽ ഗാന്ധിയുടെ അഭിപ്രായം.
എല്ലാ എക്സിറ്റ്പോൾ സര്‍വേകളും യു.പിയിൽ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് പ്രവചിക്കുന്നത്. ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നും സമാജ്വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യം രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സർവേ ഫലങ്ങളിലുണ്ട്. മായാവതിയുടെ ബഹുജൻ സമാജ്വാദി പാർട്ടിക്ക് മൂന്നാം സ്ഥാനം മാത്രമായിരിക്കും ലഭിക്കുകയെന്നാണ് സർവേഫലങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.