ചെന്നൈ: നാമക്കൽ ജില്ലയിലെ കുമാരപാളയത്തിന് സമീപം 14കാരിയെ പീഡിപ്പിച്ച കേസിൽ ബന്ധു ഉൾപ്പെടെ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂലിത്തൊഴിലാളികളായ ദമ്പതികളുടെ മൂന്നാമത്തെ മകളാണ് പീഡനത്തിന് ഇരയായത്.
മൂത്ത രണ്ട് പെൺമക്കളെയും വിവാഹം കഴിച്ചയച്ചിരുന്നു. ആറാം ക്ലാസ് വരെ പഠിച്ച ബാലിക പഠനം അവസാനിപ്പിച്ച് വീട്ടുജോലിക്ക് പോവുകയായിരുന്നു. മൂത്ത സഹോദരിയുടെ വീട്ടിൽ താമസിച്ച് ജോലിചെയ്യുന്നതിനിടയിലാണ് സഹോദരി ഭർത്താവ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്.
പിന്നീട് ഇയാളുടെ കൂട്ടുകാരും ജോലിക്ക് പോയിരുന്ന വീട്ടിലെ ഗൃഹനാഥനും ബാലികയെ പീഡിപ്പിച്ചതായി ജില്ല ശിശുക്ഷേമ വകുപ്പ് ഒാഫിസറായ രഞ്ജിത് പ്രിയ അറിയിച്ചു. തിരുച്ചെേങ്കാട് മഹിള പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.