മുംബൈ ദുരന്തം വിളിച്ചു വരുത്തിയതെന്ന്​ ആക്ഷേപം

ന്യൂഡൽഹി: മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ കാല്‍ നടപ്പാല ദുരന്തം റെയില്‍വെ വിളിച്ചുവരുത്തിയതാണെന്ന് ആക്ഷേപം. രാജ്യസഭാ എം.പിയായ സചിൻ ​െടണ്ടുൽക്കർ റെയിൽവേ സ്​റ്റേഷനുകളിലെ ഇടുങ്ങിയ നടപ്പാലങ്ങൾ മാറ്റണമെന്ന്​ ആവശ്യ​െപ്പട്ടിരുന്നു. തിരക്കുള്ള സമയങ്ങളിൽ ഒരു നടപ്പാലം കൂടിയില്ലെങ്കിൽ അപകടം ക്ഷണിച്ചു വരുത്തലാകുമെന്ന്​ 2016ൽ സചിൻ രാജ്യ സഭ​െയ അറിയിച്ചിരുന്നു. അതിനു മറുപടിയായി ഭയാന്ദർ, എല്‍ഫിന്‍സ്റ്റണ്‍ റോഡ്​, കന്ദിവാലി, ഖാർ റോഡ്​, വിരാർ റെയിൽവേസ്​റ്റേഷനുകളി​െല നടപ്പാലം മാറ്റാൻ തീരുമാനിച്ചിട്ടുണ്ടെന്ന്​ അറിയിച്ചിരുന്നു. 

മുംബൈയിലെ നടപ്പാലം ഇടുങ്ങിയതാ​െണണന്നും മാറ്റണമെന്നും ആവശ്യപ്പെട്ട്​ ശിവസേന എം.പിമാരായ അരവിന്ദ് സാവന്തും രാഹുല്‍ ഷവാലെയും രണ്ട് കൊല്ലംമുമ്പ് അന്നത്തെ റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിന് നിവേദനം നല്‍കിയതാണ്. 11.86കോടി രൂപ ഇതിനായി അനുവദിച്ചുവെന്ന്​ റെയിൽവേ മന്ത്രാലയം അറിയിക്കുകയും ​െചയ്​തിരുന്നു. എന്നാൽ പിന്നീട്​ നടപടിയൊന്നും ഉണ്ടാകാത്തതാണ്​ വൻ ദുരന്തത്തിന്​ ഇടയാക്കിയത്​. 

സുരക്ഷിതമായ ഒരു നടപ്പാലം നിര്‍മിക്കാനാകാത്ത നിങ്ങളാണോ ബുള്ളറ്റ് ട്രെയിന്‍ കൊണ്ടുവരാന്‍ പോകുന്നതെന്നെ ആളുകളുടെ ചോദ്യത്തിനുമുന്നില്‍ സര്‍ക്കാര്‍ നാണം കെട്ട് തലതാഴ്തുന്നു. എല്‍ഫീസ്റ്റന്‍-പരേല്‍ സ്റ്റേഷനുകളെ ബന്ധിക്കുന്ന, ബ്രിട്ടീഷ് ഭരണകാലത്തെ പാലത്തില്‍ എന്നും സൂചികുത്താന്‍ ഇടമില്ലാത്തത്ര തിരക്കാണ്. പാലം മാറ്റാന്‍ ഒരു ദുരന്തം വരുംവരെ കാത്തിരിക്കണമോ എന്ന ചോദ്യവുമായി മുന്‍ റെയില്‍വെമന്ത്രി സുരേഷ് പ്രഭുവിനും പ്രധാനമന്ത്രിക്കും യാത്രക്കാര്‍ കഴിഞ്ഞവര്‍ഷം ട്വിറ്റര്‍ സന്ദേശം അയച്ചിരുന്നു. 

Tags:    
News Summary - Elphinstone Stampede was Avoidable - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.