മുംബൈ: 500 കിലോയിൽനിന്ന് ശരീരഭാരം 258 ആയി കുറച്ച് ഇൗജിപ്തുകാരി ഇമാൻ അഹമദ് അബ്ദുലാതി അബൂദബിയിലേക്ക് പറന്നു. അവിടുത്തെ വി.പി.എസ് ബുർജീൽ ആശുപത്രിയിലാണ് തുടർ ചികിത്സ. അബൂദബിയിൽനിന്ന് എത്തിയ വിദഗ്ധ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സംഘത്തോടൊപ്പമാണ് മടക്കം.
നാടകീയ രംഗങ്ങൾെക്കാടുവിലായിരുന്നു ഇമാെൻറ മടക്കയാത്ര. സെയ്ഫി ഹോസ്പിറ്റൽ തയാറാക്കിയ രേഖകളിൽ അബൂദബിയിൽനിന്നെത്തിയ ഡോക്ടർമാർ ഒപ്പുവെച്ചില്ല. മഹാരാഷ്ട്ര ആരോഗ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് പ്രശ്നം പരിഹരിച്ചത്. ഇനി ഇമാനിൽ ബാരിയാട്രിക് ശസ്ത്രക്രിയ ചെയ്യരുതെന്ന് മുംബൈയിലെ ഡോക്ടർമാർ ആവശ്യപ്പെട്ടു.
ചികിത്സയെ കുറിച്ച് ഇമാെൻറ സഹോദരി നടത്തിയ പ്രതികരണം വിവാദമായതിനെ തുടർന്നാണ് തുടർ ചികിത്സക്ക് അബൂദബിയിലേക്ക് കൊണ്ടുപോകുന്നത്. ബാരിയാട്രിക് സർജറിക്ക് ശേഷം ഇമാന് നടക്കാനാകുമെന്നായിരുന്നു സഹോദരിയുടെ പ്രതീക്ഷ. ഇത് വിഫലമായതോടെ അവർ നിരാശയിലാവുകയായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. യാത്രക്കുള്ള തയാറെടുപ്പിനിടെ തെൻറ അരികിലെത്തി ഒരുക്കം നിരീക്ഷിച്ച് മടങ്ങുകയായിരുന്ന പ്രശസ്ത ബാരിയാട്രിക് സർജൻ ഡോ. മുഫസ്സൽ ലക്ഡാവാലയുടെ കൈകൾ ഇമാൻ കവർന്നു. ഇമാെൻറ കണ്ണുകൾ നിറഞ്ഞിരുന്നതായി സംഭവത്തിെൻറ ദൃക്സാക്ഷികൾ പറഞ്ഞു. ഇമാനെയും കൊണ്ട് രാജ്യാന്തര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ആംബുലൻസിനായി പൊലീസും നാട്ടുകാരും ഗ്രീൻ കോറിഡോർ സൃഷ്ടിച്ചു. പ്രത്യേകമൊരുക്കിയ വിമാനത്തിലായിരുന്നു അബൂദബിയിലേക്കുള്ള യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.