മുംബൈ: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത ഇമാൻ അഹമദ് ഭാരം കുറക്കാനുള്ള ശസ്ത്രക്രിയക്കായി നാളെ മുംബൈയിലെത്തും. മുംബൈയിലെ സൈഫി ആശുപത്രിയിലാണ് ഇമാെൻറ ശസ്ത്രക്രിയ നടത്തുക. എകദേശം 500 കിലോയാണ് ഇമാെൻറ ഇപ്പോഴത്തെ ഭാരം.
ഇമാന് യാത്ര ചെയ്യുന്നതിനായി മോഡിഫിക്കേഷൻ വരുത്തിയ ഇൗജിപ്ത് എയറിെൻറ വിമാനത്തിലാണ് നാളെ അവർ മുംബൈയിലെത്തുക. അല്കസാൻഡ്രിയയിൽ നിന്ന് ശനിയാഴ്ച രാവിലെ പുറപ്പെടുന്ന വിമാനം പുലർച്ചെ 4.10ത്തോട് കൂടി മുംബൈ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യും.
ഇമാെൻറ യാത്ര മറ്റ് യാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാൻ വേണ്ടി കൂടതൽ ഭാരം കയറ്റാവുന്ന വലിയ കാർഗോ ഡോറുകളുള്ള പ്രത്യേക വിമാനമാണ് ഇൗജിപ്ത് എയർ ഒരുക്കിയിരിക്കുന്നത്. യാത്രക്കുള്ളഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഇൗജിപ്ത് എയർ പ്രതിനിധികൾ അറിയിച്ചു. നേരത്തെ ഇമാൻ അഹമദിെൻറ അവസ്ഥ അവരുടെ ഡോക്ടർ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിെൻറ ശ്രദ്ധയിൽ കൊണ്ടു വന്നിരുന്നു. സുഷമ സ്വരാജിെൻറ ഇടപെടൽ മൂലമാണ് ഇന്ത്യയിൽ ഇമാെൻറ ചികിൽസക്കുള്ള വഴിയൊരുക്കിയത്. കഴിഞ്ഞ 25 വർഷമായി അമിതഭാരം മൂലം ഇമാൻ വീട്ടിൽ നിന്ന് ഇറങ്ങാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.