ന്യൂഡൽഹി: 26 ആഴ്ച ശമ്പളത്തോടുകൂടി പ്രസവാവധി അനുവദിക്കുേമ്പാൾ അതിൽ ഏഴാഴ്ചത് തെ ശമ്പളം തൊഴിലുടമക്ക് നൽകുമെന്ന് കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രാലയം അറിയിച്ചു. സർക്കാർ, സ്വകാര്യ മേഖലയിൽ 15,000 രൂപക്ക് മുകളിൽ മാസവരുമാനമുള്ള ജീവനക്കാരികൾക്കാണ് ഇൗ ആനുകൂല്യം.
നിരവധി കമ്പനികൾ പ്രസവാനുകൂല്യം നൽകുന്നതിൽ വീഴ്ചവരുത്തുന്ന സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ. തൊഴിലാളി ക്ഷേമ സെസിൽനിന്നാണ് പണം നൽകുകയെന്ന് വകുപ്പ് സെക്രട്ടറി രാകേഷ് ശ്രീവാസ്തവ അറിയിച്ചു. കഴിഞ്ഞ വർഷം മുതലാണ് പ്രസവാവധി 26 ആഴ്ചയാക്കിയത്. അതിനു മുമ്പ് 12 ആഴ്ചയായിരുന്നു. 2017 മാർച്ചുവരെ ക്ഷേമ ഫണ്ടിൽ 32,632 കോടി രൂപയുണ്ട്. ഇതിൽ 7,500 കോടി മാത്രമേ ചെലവഴിച്ചിട്ടുള്ളു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.