ന്യൂഡൽഹി: എയർ കണ്ടീഷ്ണർ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ എയർ ഇന്ത്യാ വിമാനത്തിന് തീപിടിച്ചു. ഡൽഹിയിൽ നിന്നു ം സാൻഫ്രാൻസിസ്കോയിലേക്കുള്ള ബോയിങ് 777 വിമാനത്തിനാണ് തീപിടിച്ചത്. ഡൽഹി വിമാനത്താവളത്തിലെ ഓക്സിലറി പവർ യൂണിറ്റിൽ വെച്ച് അറ്റകുറ്റപ്പണി പുരോഗമിക്കുന്നതിനിടെയാണ് തീ പടർന്നത്.
എന്നാൽ വളരെ ചെറിയ അപകടം മാത്രമാണ് ഉണ്ടായതെന്ന് എയർ ഇന്ത്യ വിശദീകരിച്ചു. സംഭവ സമയം വിമാനത്തിനകത്ത് ആരുമുണ്ടായിരുന്നില്ല. തീ പടർന്നയുടനെ അണക്കാൻ സാധിച്ചത് വലിയ അപകടം ഒഴിവാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.