ശ്രീനഗർ: വടക്കൻ കശ്മീരിലെ അനന്ത്നാഗിൽ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദി കൊല്ലപ്പെട്ടു. അനന്ത്നാഗിൽ നിന്ന് 55 കിലോമീറ്റർ മാറി ബിജ്ബെഹറയിലെ കാനിബളിൽ വ്യാഴാഴ്ച അർധരാത്രിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്.പ്രദേശത്ത് തീവ്രവാദികൾ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തെതുടർന്ന് സായുധസേനയും പൊലീസും സംയുക്തമായി തിരച്ചിൽ നടത്തുന്നതിനിടെ ഇവർ വെടിയുതിർക്കുകയായിരുന്നു. രണ്ട് തീവ്രവാദികൾ രക്ഷപ്പെട്ടു. സംഭവത്തിൽ ഒരു സൈനികന് പരിക്കേറ്റതായും സൈനികവൃത്തങ്ങൾ അറിയിച്ചു. അതേസമയം, ഏറ്റുമുട്ടലിനിടെ മോേട്ടാർ സൈക്കിൾ യാത്രക്കാരനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
അതിനിടെ, തീവ്രവാദികൾക്ക് ധനസഹായം നൽകിയെന്നാരോപിച്ച് എൻ.െഎ.എ അറസ്റ്റ് ചെയ്ത ഹുർറിയത് നേതാവ് സയ്യിദ് അലിഷാ ഗീലാനിയുടെ മരുമകൻ അൽതാഫ് അഹ്മദ് ഷാ ഉൾപ്പെടെ നാലു പേരുടെ കസ്റ്റഡി കാലാവധി ഡൽഹി കോടതി 10 ദിവസംകൂടി നീട്ടി. കേസിൽ അറസ്റ്റിലായ മറ്റ് മൂന്നു പേരെ ഒരു മാസംകൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാനും പ്രത്യേക കോടതി ജഡ്ജി ഒ.പി. സെയ്നി ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.