ജമ്മുകശ്​മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ

ശ്രീനഗർ: ജമ്മുകശ്​മീരിൽ സുരക്ഷാസേനയും  ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. പുൽവാമ ജില്ലയിലാണ്​ സംഭവം. വ്യാഴാഴ്ച രാത്രിയാണ്​ ഏറ്റുമുട്ടലുണ്ടായതെന്ന്​ കശ്​മീർ ​പൊലീസ്​ അറിയിച്ചു.

നാല്​ ഭീകരർ പിടിയിലായതായി റിപ്പോർട്ടുണ്ട്​​. രാജ്​പോര ഗ്രാമത്തിലെ ഹാൻജൻ പ്രദേശത്താണ്​​ ഏറ്റുമുട്ടലുണ്ടായത്​. ഇവിടെ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന്​ സൈന്യത്തിന്​ വിവരം ലഭിച്ചിരുന്നു. തുടർന്ന്​ സൈന്യം പ്രദേശത്ത്​ പരിശോധന നടത്തി. പരിശോധനക്കിടെ സൈന്യത്തിന്​ നേരെ  ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്നും കശ്​മീർ പൊലീസ്​ അറിയിച്ചു.

നേരത്തെ, ജമ്മു വ്യോമസേന കേന്ദ്രത്തിന്​ നേരെ ഡ്രോണാക്രമണമുണ്ടായിരുന്നു. തുടർന്ന്​ സൈന്യം കശ്​മീരിൽ പരിശോധനകൾ ശക്​തമാക്കുകയും ചെയ്​തിരുന്നു. 

Tags:    
News Summary - Encounter breaks out between security forces, militants in J&K's Pulwama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.