മദ്രാസ് െഎ.െഎ.ടിയിൽ യുവ മലയാളിഎഞ്ചിനീയറെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. വ്യാഴാഴ്ചയാണ് 30 കാരനെ കാമ്പസിന് പുറത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻസ്റ്റിട്യൂട്ടിൽ താൽക്കാലിക പ്രോജക്റ്റ് എഞ്ചിനീയറായി ജോലി ചെയ്തിരുന്ന എറണാകുളം സ്വദേശി ഉണ്ണികൃഷ്ണൻ ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവം െഎ.െഎ.ടി അധികൃതരും സ്ഥിരീകരിച്ചു.
'കാമ്പസിൽ ഇന്നലെ താൽക്കാലിക പ്രോജക്ട് സ്റ്റാഫ് ഉൾപ്പെട്ട നിർഭാഗ്യകരവും ദാരുണവുമായ സംഭവം ഉണ്ടായി. 2021 ഏപ്രിലിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുകയും പുറത്ത് താമസിക്കുകയും ചെയ്തിരുന്ന ആളാണ് മരണപ്പെട്ടത്. ഇദ്ദേഹത്തിെൻറ കുടുംബത്തിനും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇൻസ്റ്റിട്യൂട്ട് ഇൗ വിഷയത്തിൽ അധികാരികളുമായി പൂർണമായും സഹകരിക്കും'-െഎ.െഎ.ടി അധികൃതർ പറഞ്ഞു. കോട്ടൂർപുരം പോലീസാണ് സംഭവം അന്വേഷിക്കുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി റോയപേട്ട സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
ഉണ്ണികൃഷ്ണൻ മറ്റ് രണ്ട് പേർക്കൊപ്പം കാമ്പസിന് പുറത്ത് താമസിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 11 പേജുള്ള ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായും പൊലീസ് വെളിപ്പെടുത്തി. ജോലിസ്ഥലത്ത് കടുത്ത സമ്മർദ്ദം അനുഭവിച്ചിരുന്നതായി കുറിപ്പിൽ എഴുതിയിട്ടുണ്ടെന്നാണ് സൂചന. പ്രത്യേകമായി ഒരു വ്യക്തിയെക്കുറിച്ചും കുറിപ്പിൽ പരാമർശമില്ലെന്നും പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.