ഒഡിഷയിലെ ഹോസ്റ്റൽ മുറിയിൽ എഞ്ചിനീയറിങ്​ വിദ്യാർഥിനി മരിച്ച നിലയിൽ; റാഗിങ്ങെന്ന്​ ബന്ധുക്കൾ

ജാജ്പൂർ: ഒഡീഷയിലെ ജാജ്പൂർ ജില്ലയിൽ 18 കാരിയായ പോളിടെക്നിക് വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നാം വർഷ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിദ്യാർഥിനിയായ യുവതിയുടെ മൃതദേഹം കോറെയ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കോളജ് കാമ്പസിലെ മുറിയിൽ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

തുടർച്ചയായ റാഗിംഗ് കാരണം ആത്മഹത്യ ചെയ്യാൻ നിർബന്ധിതയായ പെൺകുട്ടിയുടെ മരണത്തിന് കോളജ് അധികൃതരാണ്​ ഉത്തരവാദിയെന്ന് ആരോപിച്ച് ബന്ധുക്കൾ കാമ്പസിൽ സംഘർഷമുണ്ടാക്കി.

"കോളജിലെ ഒരു വിദ്യാർഥി എന്റെ മകളെ കാമ്പസ് പ്ലെയ്‌സ്‌മെന്റിന് തെരഞ്ഞെടുത്തതായി സന്ദേശം അയച്ചു. പക്ഷേ അവളെ അതിന് ഹാജരാകാൻ അനുവദിക്കില്ലെന്ന് ആ വിദ്യാർഥി ഭീഷണിപ്പെടുത്തി. അവൾ ഭയന്നുപോയി. ഇനി ഹോസ്റ്റലിൽ താമസിക്കില്ലെന്ന് അവൾ ഞങ്ങളോട് പറഞ്ഞു. മറ്റൊരു വിദ്യാർഥിയും കഴിഞ്ഞ ദിവസം അവളെ മർദിക്കാൻ ശ്രമിച്ചു’’ -പെൺകുട്ടിയുടെ അമ്മ ആരോപിച്ചു. മുതിർന്ന വിദ്യാർഥികളിൽ നിന്ന് ആക്രമണമുണ്ടാകുമെന്ന് ഭയന്ന് മകൾ കോളജ് അധികൃതരെ വിവരമറിയിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Engineering Student Found Dead In Odisha Hostel, Family Alleges Ragging

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.