ന്യൂഡൽഹി: മീ ടൂ കാമ്പയിനിലൂടെ പുറത്തുവന്ന ലൈംഗികാതിക്രമങ്ങൾ നാല് ജഡ്ജിമാരടങ്ങുന്ന സമിതി അന്വേഷിക്കുമെന്ന് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയം. ഭാവി നിയമ നടപടികൾ സംബന്ധിച്ച് ഇരകൾക്കും മന്ത്രാലയത്തിനും ആവശ്യമായ നിർദേശങ്ങൾ സമിതി നൽകുമെന്നും കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി േമനക ഗാന്ധി അറിയിച്ചു. ഒാരോ പരാതിക്കും പിറകിലുള്ള വേദനയും ആഘാതവും താൻ വിശ്വാസത്തിലെടുക്കുകയാണെന്ന് േമനക ഗാന്ധി വ്യക്തമാക്കി. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങൾ ഒരു വിട്ടുവീഴ്ചയുമില്ലാതെ നേരിടാനാണ് ജഡ്ജിമാരുടെ സമിതി. ഉയർന്നുവന്ന പരാതികളിൽ ചിലത് സമിതി സ്വതന്ത്രമായി അേന്വഷിക്കും.
മീ ടൂ കാമ്പയിനിലൂടെ വന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള പരാതികൾ കൈകാര്യം ചെയ്യാൻ നിലവിലുള്ള നിയമവും സംവിധാനവും എന്താണെന്നും ഇവർ പരിേശാധിക്കും. നിലവിലുള്ള സംവിധാനങ്ങൾ എങ്ങിനെ ശക്തിപ്പെടുത്തണമെന്നത് സംബന്ധിച്ച ശിപാർശകളും സമിതി സമർപ്പിക്കുമെന്ന് േമനക ഗാന്ധി അറിയിച്ചു. എൻ.ഡി.എ സർക്കാറും മന്ത്രിസഭയിലെ മുതിർന്നവരും ബി.ജെ.പി ഉന്നതനേതൃത്വവും മൗനം തുടരുന്ന വേളയിലും മീ ടൂ കാമ്പയിനിലൂടെ പുറത്തുവന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് ആദ്യമായി അേന്വഷണം ആവശ്യപ്പെട്ടത് േമനക ഗാന്ധിയാണ്. വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറിനെതിരെയും അന്വേഷണം വേണമെന്ന് േമനക ആവശ്യപ്പെട്ടിരുന്നു.
പുരുഷന്മാർ പലപ്പോഴും ഇതൊക്കെ ചെയ്യാനുള്ള അധികാരത്തിലാണെന്നും മാധ്യമമേഖലയിലും രാഷ്ട്രീയത്തിലുള്ളവരും കമ്പനികളിലെ മുതിർന്ന ഉദ്യോഗസ്ഥരും ഇൗ അധികാരം ഉപേയാഗപ്പെടുത്തുന്നവരാണെന്നും േമനക ചൂണ്ടിക്കാട്ടിയിരുന്നു. ലൈംഗികാതിക്രമ പരാതികൾ 10ഉം 15ഉം വർഷം കഴിഞ്ഞാലും സ്വീകരിക്കണം എന്ന ആവശ്യം ഉന്നയിച്ച് േമനക കേന്ദ്ര നിയമ മന്ത്രാലയത്തിന് കത്തയക്കുകയും ചെയ്തു. ലൈംഗികാതിക്രമത്തിന് ഇരയായ ഒരാൾ അത് ചെയ്തയാളെ എേപ്പാഴും ഒാർമിക്കുെമന്ന് ഇൗ ആവശ്യത്തിനുള്ള പിൻബലമായി േമനക ബോധിപ്പിച്ചു. അതിനുശേഷം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മീ ടൂവിലെ ഇരകളെ പിന്തുണച്ച് രംഗത്തുവന്നുവെങ്കിലും എം.ജെ. അക്ബറിനെ മന്ത്രാലയത്തിൽ നയിക്കുന്ന കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇതുവരെ പ്രതികരിക്കാൻ തയാറായില്ല.
സിനിമ മേഖലയിലെ ലൈംഗികാതിക്രമങ്ങളെ തുറന്നുകാണിച്ച് ഹോളിവുഡിൽ കഴിഞ്ഞവർഷം രൂപംകൊണ്ട ‘മീ ടൂ’ കാമ്പയിൻ ബോളിവുഡ് നടി തനുശ്രീ ദത്തയാണ് ഇന്ത്യയിലേക്കും കൊണ്ടുവന്നത്. 10 വർഷം മുമ്പ് നാന പടേകർ ലൈംഗികാതിക്രമം നടത്തിയെന്ന വെളിപ്പെടുത്തലിനെ തുടർന്ന് നടൻ അവർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. എന്നാൽ, പിന്മാറാൻ തയാറാകാതെ തനുശ്രീ ചൊവ്വാഴ്ച കേന്ദ്ര, സംസ്ഥാന വനിത കമീഷനുകളെ പരാതിയുമായി സമീപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.