പടക്കം നിറച്ച പഴം ആന അബദ്ധത്തിൽ കഴിച്ചതാവാമെന്ന് പരിസ്ഥിതി മന്ത്രാലയം

ന്യൂഡൽഹി: പാലക്കാട്ട് ചെരിഞ്ഞ ഗർഭിണിയായ ആന അബദ്ധത്തിൽ പടക്കം നിറച്ച പഴം കഴിച്ചതാവാമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം. കാട്ടുപന്നികളെ തുരത്താൻ പ്രദേശവാസികൾ കൃഷിയിടങ്ങളിലെ പഴങ്ങളിൽ നിയമവിരുദ്ധമായി സ്ഫോടക വസ്തു നിറക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും മന്ത്രാലയം പറയുന്നു. ട്വിറ്ററിലാണ് മന്ത്രാലയം ഇക്കാര്യം വിശദീകരിച്ചത്.

 

കേരളത്തിലെ പാലക്കാട് ജില്ലയിൽ ഗർഭിണിയായ ആനയുടെ ദാരുണാന്ത്യത്തിൽ വളരെയധികം വിഷമിക്കുന്നു. കേരള സർക്കാറുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ട്വിറ്ററിൽ വ്യക്തമാക്കുന്നു.

മേയ്​ 23 നാണ്​ വെള്ളിയാർ പുഴയിൽ ആനയെത്തുന്നത്​. ഇവിടെ എത്തുന്നതിന്​ മുന്നേ ആനക്ക്​ പരിക്കേറ്റിരുന്നു. സ്​ഫോടനത്തിലാണ്​ വായിൽ മുറിവുണ്ടായതെന്നും രണ്ടാഴ്​ച പഴക്കമുണ്ടെന്നും പോസ്​റ്റുമാർട്ടം റി​േപ്പാർട്ട്​ പറയുന്നു. മേയ്​ 27ന്​ ആന ചെരിഞ്ഞു. ശ​ക്തി​യേ​റി​യ സ്ഫോ​ട​ക​വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ച് ആ​ന​യു​ടെ മേ​ല്‍ത്താ​ടി​യും കീ​ഴ്ത്താ​ടി​യും ത​ക​ര്‍ന്നി​രു​ന്നു. വാ​യി​ലെ മു​റി​വ് കാ​ര​ണം ര​ണ്ടാ​ഴ്ച ഭ​ക്ഷ​ണ​വും വെ​ള്ള​വും ക​ഴി​ക്കാ​നാ​യി​ല്ലെ​ന്നും മു​റി​വി​ന് ര​ണ്ടാ​ഴ്ച പ​ഴ​ക്ക​മു​ണ്ടെ​ന്നും പോ​സ്​​റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

സ്​ഫോടകവസ്​തു നിറച്ചത്​ തേങ്ങയിലാണെന്ന്​ വനംവകുപ്പ്​ കണ്ടെത്തിയിരുന്നു. പൈനാപ്പിളിൽ പടക്കം നിറ​ച്ചതെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. ആനയുടെ മരണവുമായി ബന്ധപ്പെട്ട്​ അമ്പലപ്പാറയിൽ സ്​ഥലം പാട്ടത്തിനെടുത്ത്​ കൃഷിചെയ്യുന്ന വിൽസൻ അറസ്​റ്റിലായിരുന്നു. കേസിലെ മറ്റു രണ്ടു​ പ്രധാന പ്രതികൾക്കായി അന്വേഷണം തുടരുന്നതായി പൊലീസ്​ അറിയിച്ചിരുന്നു.

Tags:    
News Summary - Environment Ministry about palakkad elephant death-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.