പി.എഫ്​ വായ്​പക്കൊപ്പം ഇ.ടി.എഫ്​ വിഹിതവും നൽകാൻ ആലോചന

ന്യൂ​ഡ​ൽ​ഹി: എം​പ്ലോ​യീ​സ്​ പ്രോ​വി​ഡ​ൻ​റ്​ ഫ​ണ്ടി​ൽ​നി​ന്ന്​  തൊ​ഴി​ലാ​ളി വാ​യ്​​പ​യെ​ടു​ക്കു​േ​മ്പാ​ൾ,  ഒാ​ഹ​രി അ​നു​ബ​ന്ധ ഫ​ണ്ടു​ക​ളി​ൽ (എ​ക്സ്​​​േ​ച​ഞ്ച്​ ട്രേ​ഡ​ഡ്​ ഫ​ണ്ട്) നി​ക്ഷേ​പി​ച്ച തു​ക​യും അ​തോ​ടൊ​പ്പം ന​ൽ​കാ​ൻ ആ​ലോ​ച​ന. ഇ​തി​നാ​യി ഇ.​പി.​എ​ഫ്.​ഒ, കം​​ട്രോ​ള​ർ-​ഒാ​ഡി​റ്റ​ർ ജ​ന​റ​ലി​​​െൻറ അ​നു​മ​തി തേ​ടി.

ഉ​പ​ഭോ​ക്​​താ​വി​​െൻറ അ​നു​മ​തി​യോ​ടെ​യാ​ണ്​  ഒാ​ഹ​രി അ​നു​ബ​ന്ധ ഫ​ണ്ടു​ക​ളി​ൽ (എ​ക്​​സ്​​േ​ച​ഞ്ച്​ ട്രേ​ഡ​ഡ്​ ഫ​ണ്ട്) ഇ.​പി.​എ​ഫ്.​ഒ നി​ക്ഷേ​പം ന​ട​ത്തു​ന്ന​ത്. പി.​എ​ഫി​ൽ​നി​ന്ന്​ വാ​യ്​​പ​യെ​ടു​ക്കു​ക​യോ വി​ര​മി​ക്കു​ക​യോ ചെ​യ്യു​േ​മ്പാ​ൾ ഇ​തി​​െൻറ ആ​നു​കൂ​ല്യം ല​ഭ്യ​മാ​കും. 2015ൽ ​മൊ​ത്തം ഫ​ണ്ടി​​െൻറ അ​ഞ്ചു​ ശ​ത​മാ​ന​മാ​ണ്​ ഇ.​ടി.​എ​ഫി​ൽ നി​ക്ഷേ​പി​ച്ച​തെ​ങ്കി​ൽ ഇൗ ​സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ അ​ത്​ 15 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തു​ന്നു​ണ്ട്.  ഇൗ ​വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ ഇ.​ടി.​എ​ഫ്​ നി​ക്ഷേ​പം 45,000 കോ​ടി​യി​ലെ​ത്തു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി  പ്രോ​വി​ഡ​ൻ​റ്​ ഫ​ണ്ട്​ ക​മീ​ഷ​ണ​ർ വി.​പി. ജോ​യ്​ പ​റ​ഞ്ഞു. സി.​എ.​ജി​യു​ടെ അ​നു​മ​തി ല​ഭി​ച്ചാ​ലു​ട​ൻ അ​ന്തി​മ അ​നു​മ​തി​ക്കാ​യി തൊ​ഴി​ൽ മ​ന്ത്രി അ​ധ്യ​ക്ഷ​നാ​യ സെ​ൻ​ട്ര​ൽ ബോ​ർ​ഡ്​ ഒാ​ഫ്​ ട്ര​സ്​​റ്റീ​സി​​െൻറ അം​ഗീ​കാ​ര​ത്തി​നാ​യി പ​ദ്ധ​തി സ​മ​ർ​പ്പി​ക്കും.

 

Tags:    
News Summary - EPFO loan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.