കൊച്ചി: രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാൻ എന്തുചെയ്യാൻ കഴിയുമെന്ന് യുവാക്കൾ സ്വയം ചോദിക്കണമെന്ന് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ഹൈകോടതി അഡ്വക്കറ്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മുന്നോട്ടുള്ള പാതയിൽ നയിക്കുന്നത് സമത്വവും സാഹോദര്യവും തന്നെയാകണം. അന്തസ്സോടെയും പ്രതീക്ഷയോടെയും പൗരന്മാർക്കെല്ലാം സ്വതന്ത്രമായി ജീവിക്കാനുള്ള സാഹചര്യമില്ലെങ്കിൽ രാജ്യം പുരോഗമിക്കില്ല. എല്ലാവരെയും ഉൾക്കൊള്ളുകയെന്നത് അതിന്‍റെ യഥാർഥ അന്തസ്സത്തയോടെതന്നെ ജീവിതത്തിലേക്ക് പകർത്തേണ്ടതുണ്ട്. വെല്ലുവിളികളെ എങ്ങനെ അതിജീവിക്കുന്നുവെന്നതും പ്രധാനമാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈകോടതി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ ഇൻ-ചാർജ് ടി.സി. കൃഷ്ണ, അഡ്വക്കറ്റ്സ് അസോസിയേഷൻ പ്രസിഡൻറ് യശ്വന്ത് ഷേണായ്, സെക്രട്ടറി അനൂപ് വി. നായർ, കമ്മിറ്റി അംഗം യു. ജയകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.