ചെന്നൈ: തമിഴ് സൂപ്പർതാരവും മക്കൾ നീതി മയ്യം പ്രസിഡന്റുമായ കമൽഹാസൻ കോൺഗ്രസ് സ്ഥാനാർഥിക്കായി പ്രചാരണത്തിനിറങ്ങും. ഇറോഡ് ഈസ്റ്റ് മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ഇ.വി.കെ.എസ് ഇളങ്കോവന് വേണ്ടിയാണ് കമൽ പ്രചാരണത്തിനിറങ്ങുക. ഫെബ്രുവരി 19നാണ് കമൽഹാസൻ പ്രചാരണത്തിനെത്തുക.
ഡി.എം.കെ സഖ്യ സ്ഥാനാർഥിയെ പിന്തുണക്കുമെന്ന് കമൽഹാസൻ നേരത്തെ അറിയിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലും കമൽഹാസൻ പങ്കെടുത്തിരുന്നു. 2021ലെ തെരഞ്ഞെടുപ്പിൽ ഇറോഡ് ഈസ്റ്റ് മണ്ഡലത്തിൽ നിന്നും മക്കൾ നീതി മയ്യം സ്ഥാനാർഥി എ.എം.ആർ രാജ്കുമാറിന് 10,005 വോട്ടുകൾ ലഭിച്ചിരുന്നു. ഫെബ്രുവരി 27ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സംബന്ധിച്ചടുത്തോളം നിർണായകമാണ് മക്കൾ നീതി മയ്യത്തിന്റെ പിന്തുണ.
മണ്ഡലത്തിൽ കെ.എസ് തെന്നരസുവാണ് എ.ഐ.ഡി.എം.കെ സ്ഥാനാർഥി. തെരഞ്ഞെടുപ്പ് ഡി.എം.കെ സർക്കാറിനുള്ള താക്കീതാവുമെന്നാണ് എ.ഐ.ഡി.എം.കെ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.