ന്യൂഡല്‍ഹി: ഇ.എസ്.ഐ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് നീക്കിവെച്ച മെഡിക്കൽ, ഡെൻറൽ സീറ്റുകൾ (ഐ.പി േക്വാട്ട) ഓള് ഇന്ത്യ േക്വാട്ടയിലേക്കു മാറ്റിയ നടപടി മദ്രാസ് ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിലാണെന്നും വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഇ.എസ്.ഐ ഡയറക്ടര്‍ ജനറല്‍ അനുരാധ പ്രസാദ് എം.കെ. രാഘവന് എം.പിയെ അറിയിച്ചു.
ഇ.എസ്.ഐ ക്വാട്ട ഓള് ഇന്ത്യ േക്വാട്ടയില്‍ ലയിപ്പിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എം.കെ. രാഘവന് എം.പി ഡയറക്ടര്‍ ജനറലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ഉറപ്പുനൽകിയത്.
നീറ്റ് പരീക്ഷഫലത്തിനായി കാത്തിരിക്കുന്ന പാവപ്പെട്ട തൊഴിലാളികളുടെ മക്കള്‍ക്ക് ഈ േക്വാട്ടയില്‍ ലഭിക്കുമായിരുന്ന വിദ്യാഭ്യാസ സാധ്യത ഇല്ലായ്മ ചെയ്യരുതെന്നും ഇ.എസ്.ഐ നിയമപ്രകാരം സ്ഥാപിക്കപ്പെട്ട സ്ഥാപനങ്ങളില്‍ അംഗങ്ങളുടെ മക്കള്‍ക്ക് ഏര്‍പ്പെടുത്തിയ സംവരണം എടുത്തുകളയുന്നത് തൊഴിലാളികള്‍ക്ക് കിട്ടേണ്ട ന്യായമായ അവകാശങ്ങള്‍ ഹനിക്കുന്നതിന് തുല്യമാണെന്ന കാര്യവും എം.പി കൂടിക്കാഴ്ചയില്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.