ന്യൂഡൽഹി: ദയാവധവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നിയമപരമായ ഉത്തരവാദിത്തം നിർവഹിക്കാതെ ഒഴിഞ്ഞുമാറുകയാണെന്ന് സുപ്രീംകോടതി. വ്യക്തമായ തീരുമാനമെടുത്തുള്ള നിയമനിർമാണം നടത്തിയില്ലെന്നും കോടതി വിധി അംഗീകരിക്കുകയാണ് ചെയ്തതെന്നും കേന്ദ്രസർക്കാറിന് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് പറഞ്ഞതിനെ കോടതി വിമർശിച്ചു.
ഞങ്ങളൊന്നും ചെയ്തില്ലെന്നും കോടതിയാണ് ഉത്തരവിട്ടതെന്നും പറയാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. ദുരുപയോഗത്തിന് ഏറെ സാധ്യതയുള്ള വിഷയത്തിൽ വിശദമായ ചർച്ച ആവശ്യമാണെന്ന് ബെഞ്ച് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.