ന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിലെ കലാപത്തെ നിശിതമായി വിമർശിച്ച് ശിവസേന. കലാപത്തിലെ മൃഗീയ രംഗങ്ങൾക്ക് സാക് ഷ്യം വഹിച്ച യമരാജൻ (മരണത്തിെൻറ ദേവൻ) പോലും പദവി രാജി വെക്കുമെന്നാണ് ശിവസേന കുറ്റപ്പെടുത്തിയത്. പാർട്ടി മു ഖപത്രമായ സാമ്നയിലെഴുതിയ മുഖപ്രസംഗത്തിലാണ് ശിവേസനയുടെ വിമർശനം.
‘‘ഡൽഹി കലാപത്തിെൻറ രംഗങ്ങൾ ഹൃദയ ഭേദക മായിരുന്നു. മരണത്തിെൻറ ക്രൂര താണ്ഡവം കാണുന്ന യമരാജൻ പോലും പദവി രാജി വെക്കും. നിഷ്കളങ്കരായ ഹിന്ദു, മുസ്‌ലിം കുട്ടികൾ അനാഥരായിത്തീർന്നു. നമ്മൾ അനാഥരുടെ പുതിയ ലോകം സൃഷ്ടിക്കുകയാണ്.’’ ശിവസേന പറയുന്നു.
പിതാവിെൻറ ഭൗതിക ശരീരത്തിനു മുമ്പിൽ നിൽക്കുന്ന ആൺകുട്ടിയുടെ ചിത്രം വൈറലായിരുന്നു. കലാപത്തിൽ 50ൽപരം ആളുകളുടെ ജീവനെടുത്തവർ ആരാണ്.? 50 എന്നത് കേവലം ഒരു സംഖ്യ മാത്രമാണ്. പക്ഷേ, യഥാർഥത്തിൽ അത് നൂറിൽ കൂടുതലാവും. 500ലേറെ പേർ പരിക്കേറ്റവരായുണ്ട്. കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട കുട്ടികളുടെ ചിത്രം കണ്ടതിനു ശേഷവും ആളുകൾ ഹിന്ദു-മുസ്‌ലിം എന്നിങ്ങനെ വിശ്വസിക്കുന്നുവെങ്കിൽ അത് മനുഷ്യത്വത്തിെൻറ മരണമാണെന്നും സാമ്നയിൽ പറയുന്നു.
ഇന്ത്യയിൽ കലാപം മൂലം നിരവധി കുട്ടികളാണ് അനാഥരായതെന്നും മഹാരാഷ്ട്രയിൽ കാലം തെറ്റി പെയ്ത മഴയും അനേകം പേരെ അനാഥരാക്കിയിട്ടുണ്ടെന്നും പറയുന്ന സാമ്ന കുട്ടികൾ നഷ്ടപ്പെട്ട രക്ഷിതാക്കളെ കുറിച്ചും വിശദീകരിക്കുന്നുണ്ട്.
ഹിന്ദുത്വം, മതേതരത്വം, ഹിന്ദു-മുസ്‌ലിം, ക്രിസ്ത്യൻ-മുസ്‌ലിം തുടങ്ങിയ തർക്കങ്ങൾ കാരണം ലോകം നാശത്തിെൻറ പടിവാതിൽക്കൽ എത്തിയിരിക്കുന്നു. ഒരു ദൈവവും മനുഷ്യരെ സഹായിക്കാൻ എത്തിയിട്ടില്ല. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ സർക്കാർ പോലും വാതിൽ കൊട്ടിയടക്കുകയാണ് ചെയ്തത്. തോമസ് എഡിസൺ ഒരു മതത്തിലും വിശ്വസിച്ചിരുന്നില്ല. എന്നാൽ ഇന്ന്, ശാസ്ത്രവും അദ്ദേഹത്തിെൻറ കണ്ടുപിടുത്തവും കാരണം ഓരോ വീട്ടിലും വെളിച്ചം എത്തിയിരിക്കുന്നു. മതത്തേക്കാൾ, വൈദ്യുതി പ്രധാനമാണ്. മതം നൻമയോ അഭയമോ നൽകില്ല. -മുഖപ്രസംഗത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.